Image

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിമ്മി കണിയാലി Published on 07 August, 2017
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: മലയാളി അസോസിയേഷന്‍ നടത്തുന്ന പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിക്ക്വേണ്ടിയുള്ള ഡബിള്‍സ് ബാഡ്മിന്റണ്‍ (ഓപ്പണ്‍) ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ അബ്ര ഹാമും സെക്രട്ടറി ജിമ്മികണിയാലിയും കമ്മിറ്റികണ്‍വീനര്‍ ടോമി അംബേനാട്ടും അറിയിച്ചു. അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്ന്കൂടുതല്‍ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതിനാ ല്‍മത്സരങ്ങള്‍ നടത്തുവാന്‍ കൂടുതല്‍ കോര്‍ട്ട്കള്‍ വാടകക്ക് എടുക്കുമെന്നും രജിസ്റ്റര്‍ചെയ്യുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 15 വരെനീട്ടിയതായും അവര്‍അറിയിച്ചു. അവസാനതീയതിക്കുമുന്‍പായി ഓണ്‍ലൈന്‍ആയിസംഘടനയുടെ വെബ്‌സൈറ്റ് ആയ http://chicagomalayaleeassociation.org/cma-badminton-2017-online-registration/രജിസ്റ്റര്‍ ചെയ്യുകയോ കമ്മറ്റിക്കാരായ ടോമിഅമ്പേനാട്ട് (630 992 1500 ). ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954) ജസ്റ്റിന്‍ മാണിപറമ്പില്‍ (630 544 0353 ) എന്നിവരെ ഫോണിലൂടെ അറിയിക്കുകയോ ചെയ്യുന്നവര്‍ക്ക് മാത്രമേമത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയൂ.

ഷാംബര്‍ഗിലുള്ള എഗ്രെറ്റ്ബാഡ്മിന്റണ്‍ ക്ലബ്ബില്‍ (1251 Basswood Rd, Schaumburg, IL 60173) ആണ് ഓഗസ്റ്റ് 19 ശനിരാവിലെ 8 മണിമുതല്‍ മത്സരങ്ങള്‍ ആരംഭിക്കുക . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മികച്ചകളിക്കാര്‍ എല്ലാം തന്നെ രജിസ്റ്റര്‍ചെയ്തുവെന്നത് തികച്ചും പ്രോത്സാഹജനകമാണെന്നും മത്സരത്തിന്റെപ്രാധാന്യം വര്ധിപ്പിക്കുന്നുവെന്നും അവര്‍അറിയിച്ചു.1500 ഡോളര്‍ ആണ് മൊത്തംസമ്മാനത്തുക. ഓപ്പണ്‍വിഭാഗത്തില്‍ ഒന്നാംസ്ഥാനംലഭിക്കുന്നവര്‍ക്ക ്പ്രവീണ്‍വറുഗീസ് മെമ്മേ ാറിയല്‍ എവര്‍റോളിങ്ങ്‌ട്രോഫിയും ക്യാഷ് അവാര്‍ഡുംരണ്ടാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് തോമസ് ഈരോരിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയു ംക്യാഷ്അവാര്‍ഡും ലഭിക്കും . ഓപ്പണ്‍കൂടാതെ ലേഡീസ്, മിക്‌സഡ്, ജൂനിയേഴ്‌സ് (15 വയസും അതില്‍താഴെയും) ,സീനിയര്‍സ് (45വയസുംഅതിനുമുകളിലും) എന്നീവിഭാഗങ്ങളിലും മത്സരങ്ങള്‍നടക്കുന്നതിനാല്‍ തന്നെ ചിക്കാഗോമലയാളി അസോസിയേഷന്‍നടത്തുന്ന ഈടൂര്‍ണമെന്റുംമറ്റൊരു ജനകീയസംരംഭമായി മാറിക്കഴിഞ്ഞു.

മറ്റുപ്രസ്ഥാനങ്ങളില്‍ നിന്നുംവ്യത്യസ്തമായി ചിക്കാഗോമലയാളീ അസോസിയേഷന്‍ന ടത്തു ന്നഎല്ലാപരിപാടികളും കൃത്യസമയത്തുതന്നെതുടങ്ങുകയും അവസാനിപ്പിക്കുകയുംചെയ്യുന്നതിനാല്‍ തന്നെശ്രദ്ധേയം ആണ്. ഈടൂര്‍ണമെന്റും അങ്ങനെതന്നെ നടത്തിമറ്റുള്ളവര്‍ക്ക് വീണ്ടുംമാതൃകകാണിക്ക ുവാന്‍എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മികണിയാലിയും അഭ്യര്‍ത്ഥിച്ചു. മത്സരങ്ങളുടെ വിശദാംശങ്ങള്‍വിശകലനം ചെയ്യുവാന്‍ഇങഅ ഹാളില്‍ ചേര്‍ന്നയോഗത്തില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഷാബുമാത്യു , ടോമി അമ്പേനാട്ട്, ബിജിസിമാണി, ജെയിംസ് എബ്രഹാം, സ്റ്റാന്‍ലി കളരിക്കമുറിയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിപ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക