Image

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് അറ്റ്‌ലാന്റായില്‍

രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ Published on 07 August, 2017
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് അറ്റ്‌ലാന്റായില്‍
അറ്റ്‌ലാന്റ: ജോര്‍ജിയ, ടെന്നസി, സൗത്ത്കരോളിന, സെന്റര്‍ ഫ്‌ളോറിഡ-സൗത്ത് ഫ്‌ളോറിഡ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങളുള്ള ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്റെ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2017 സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ ജോര്‍ജിയ സംസ്ഥാനത്തുള്ള അറ്റ്‌ലാന്റാ (ലോറന്‍സ്‌വില്‍) പട്ടണത്തില്‍ അറ്റ്‌ലാന്റ ഐ.പി.സി ചര്‍ച്ച്, 545 റോക്ക ്‌സ്പ്രിംഗ്‌സ് റോഡ്, ലോറന്‍സ് വില്‍, ജോര്‍ജിയ 30043 വച്ച് നടക്കും.

ഐ.പി.സി ഹെബ്രോന്‍ ഒക്കലഹോമാ ചര്‍ച്ചിന്റെ സീനിയര്‍ ശുശ്രൂഷകനും, പിസിനാക്ക്, ഐപിസി ഫാമിലി കോണ്‍ഫറന്‍സ്, æമ്പനാട് കണ്‍വന്‍ഷന്‍ എന്നി കണ്‍വന്‍ഷനുകളിലെ അതിഥി പ്രസംഗകëം, അമേരിക്കന്‍ പെന്തക്കൊസ്ത് വിശ്വാസികള്‍ക്ക് സുപരിചിതëമായ പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമ ആയിരിക്കും മുഖ്യ പ്രസംഗകന്‍.

സെപ്റ്റംബര്‍ 1 ന് വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ആരംഭിക്കുന്ന റീജിയന്‍ കണ്‍വന്‍ഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജയിംസ് ജോര്‍ജ്ജ് ഉമ്മന്‍ ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സിസ്റ്റേഴ്‌സ് മീറ്റിംഗിനോടൊപ്പം പിവൈപി എ, സണ്ടേസ്കൂള്‍ മീറ്റിംഗും, വൈകിട്ട് 6:30 ന് പൊതുയോഗവും, ഞയറാഴ്ച സംയുക്ത ആരാധനയും ഉണ്ടായിരിക്കുന്നതാണെന്ന് റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍വി.പി. ജോസ് അറിയിച്ചു.

പാസ്റ്റര്‍മാരായ ജയിംസ് ജോര്‍ജ്ജ് ഉമ്മന്‍ (പ്രസിഡന്റ്), മാത| ജോസഫ് (വൈസ് പ്രസിഡന്റ്), വി.പി. ജോസ് (സെക്രട്ടറി), ബ്രദര്‍ ചാക്കോ സ്റ്റീഫന്‍ (ജോയിന്റ്‌സെക്രട്ടറി), ബ്രദര്‍ സജിമോന്‍ മാത്യു (ട്രഷറര്‍), ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ പാസ്റ്റര്‍ കെ.സി. ജോണ്‍, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍,ബ്രദര്‍ റോബിന്‍ ജോണ്‍ (പി.വൈ.പി.എ പ്രസിഡന്റ്), ബ്രദര്‍ സാം ജോര്‍ജ്ജ് (പി.വൈ.പി.എ. സെക്രട്ടറി), ബ്രദര്‍ ജേയിംസ് മുളവന (സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍), സിസ്റ്റര്‍ നാന്‍സി ഏബ്രഹാം (സിസ്റ്റേഴ്‌സ് പ്രസിഡന്റ്), സിസ്റ്റര്‍ ബിജി ജോണ്‍സണ്‍ (സിസ്റ്റേഴ്‌സ് സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഈ കണ്‍വന്‍ഷനു നേത്രത്വം നല്‍കുന്നത്.

സഭാവ്യത്യാസംകൂടാതെ എല്ലാവരും ഈ യോഗത്തില്‍ പങ്കെടുത്ത് അനുഗ്രഹംപ്രാപിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജേയിംസ ്‌ജോര്‍ജ്ജ് ഉമ്മന്‍:863 409 2735, പാസ്റ്റര്‍വി.പി. ജോസ്: 678.357.4497, പാസ്റ്റര്‍ മാത്യു ജോസഫ്: 813.943.3186, ബ്രദര്‍ ചാക്കോ സ്റ്റീഫന്‍: 863.248.9361, ബ്രദര്‍ സജിമോന്‍ മാത്യു : 407.319.2312, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍: 678.571.6398
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് അറ്റ്‌ലാന്റായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക