Image

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ നേരെ അശ്ലീല അംഗ്യം കാണിച്ച്‌ മാനേജ്‌മെന്റ്‌ പ്രതിനിധി

Published on 07 August, 2017
സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ നേരെ അശ്ലീല അംഗ്യം കാണിച്ച്‌ മാനേജ്‌മെന്റ്‌ പ്രതിനിധി


കോട്ടയം: സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക്‌ നേരെ അശ്ലീല അംഗ്യം കാണിച്ച്‌ മാനേജ്‌മെന്റ്‌ പ്രതിനിധി. കോട്ടയം ഭാരത്‌ ആശുപത്രിയിലെ അക്കൗണ്ട്‌സ്‌ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബാബുവാണ്‌ സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്കു നേരെ പാന്റിന്റെ സിബ്‌ അഴിച്ച്‌ കാണിച്ചത്‌.

എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമരക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി `യു.എന്‍.എ എന്‍.ആര്‍.ഐ സപ്പോട്ടേഴ്‌സ്‌' എന്ന ഫേസ്‌ബുക്ക്‌ പേജില്‍ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. അതേസമയം അശ്ലീലം കാണിച്ച ബാബുവിനും മാനേജ്‌മെന്റിനുമെതിരെ വന്‍ പ്രതിഷേധമാണ്‌ സോഷ്യല്‍ മീഡിയയിലും അലയടിക്കുന്നത്‌.

തന്റെ മകള്‍ സമരക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്‌ കാണിക്കുമായിരുന്നോ എന്ന്‌ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ ബാബുവിനോട്‌ ചോദിക്കുന്നു ഇവര്‍. കൂടാതെ ഇയാളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്‌.


സമരത്തെ തകര്‍ക്കാന്‍ മാനേജ്‌മെന്റ്‌ തങ്ങളെകൊണ്ട്‌ ഇആവുന്ന വിധം ശ്രമിക്കുകയാണെന്ന്‌ സമരക്കാര്‍ ആരോപിക്കുന്നു. മറ്റ്‌ കമ്പനികളില്‍ ജോലി ചെയ്യുന്ന, സമരക്കാരുടെ ബന്ധുക്കളെ പിരിച്ചുവിടും എന്നാണ്‌ പുതിയ ഭീഷണിയെന്ന്‌ സമരക്കാര്‍ ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക