Image

ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി അവസാനിക്കുന്നു; വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കും

Published on 07 August, 2017
ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി അവസാനിക്കുന്നു; വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കും


നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി ഇന്ന്‌ അവസാനിക്കും. കഴിഞ്ഞ തവണത്തെപോലെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആയിരിക്കും ഇന്നും ദിലീപിനെ കോടതിയില്‍ ഹാജരാക്കുക. 

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ദിലീപിനെ നേരിട്ട്‌ ഹാജരാക്കുന്നതിലുളള ബുദ്ധിമുട്ട്‌ പൊലീസ്‌ നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 25ന്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി ഓഗസ്റ്റ്‌ എട്ടുവരെ ദിലീപിനെ റിമാന്‍ഡ്‌ ചെയ്‌തത്‌. അതേസമയം ജയിലില്‍ ദിലീപിന്‌ കൗണ്‍സലിങ്‌ നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന്‌ അധികൃതര്‍ പറഞ്ഞു.

ശനിയാഴ്‌ചകളിലാണ്‌ ജയിലില്‍ കൗണ്‍സലിങ്‌ നടക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ ശനിയാഴ്‌ച കൗണ്‍സലിങ്‌ നടന്നില്ല. സന്നദ്ധ പ്രവര്‍ത്തകര്‍ ഞായറാഴ്‌ചകളില്‍ ജയിലില്‍ പ്രാര്‍ത്ഥന നടത്താറുണ്ട്‌. ദിലീപിനെ റിമാന്‍ഡിലായശേഷം സന്ദര്‍ശകര്‍ക്ക്‌ കര്‍ശന നിയന്ത്രണമുളളതിനാല്‍ ഇവര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്‌ച മുതലാണ്‌ പ്രാര്‍ത്ഥന പുനരാരംഭിച്ചത്‌. സെല്ലുകളുടെ പ്രവേശന കവാടത്തിലാണ്‌ പ്രാര്‍ത്ഥന നടത്തുന്നതും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക