Image

കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി: ഒറ്റപ്പാലത്ത്‌ 144 പ്രഖ്യാപിച്ചു!

Published on 08 August, 2017
കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി: ഒറ്റപ്പാലത്ത്‌ 144 പ്രഖ്യാപിച്ചു!
ഒറ്റപ്പാലം: പാലക്കാട്‌തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത്‌ കാട്ടാനക്കൂട്ടം റങ്ങി: രണ്ട്‌ ദിവസമായി നാട്ടിലിറങ്ങിവിലസുന്ന കാട്ടാനക്കൂട്ടത്തെ ഇതുവരെ തുരത്താനായില്ല. ഒരു കൊമ്പനും പിടിയാനയും കുട്ടിയാനയുമായാണ്‌ നാട്ടിലിറങ്ങിത്‌.

കാട്ടാനകള്‍ നാട്ടിലിറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്‌.  മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാട്ടാനക്കൂട്ടത്തെ കഴിഞ്ഞ ദിവസം വൈകീട്ട്‌ പെരിങ്ങോട്ടുകുറിശ്ശിയില്‍ നിന്നും ഭാരതപ്പുഴയോരത്തേക്ക്‌ ഓടിച്ചിരുന്നു. നാട്ടുകാരും വനംവകുപ്പും പടക്കം പൊട്ടിച്ചാണ്‌ കാട്ടാനക്കൂടത്തെ ജനവാസ മേഖലയില്‍ നിന്നും ഓടിച്ചത്‌.

പാലപ്പുറത്തിനും കൂത്താമ്പള്ളിക്കുമിടയില്‍ ഭാരതപ്പുഴയിലാണ്‌ ഇപ്പോള്‍ കാട്ടാനക്കൂട്ടമുള്ളത്‌. പുഴയുടെ ഇരുഭാഗത്തും നാട്ടുകാര്‍ കൂടിനില്‍ക്കുന്നതിനാല്‍ കാട്ടാനക്കൂട്ടം പുഴയുടെ നടുവിലാണ്‌. വനപ്രദേശത്തു നിന്നും ഏകദേശം 60 കിലോമീറ്ററോളം മാറിയാണ്‌ നിലവില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്‌.

അതിനാല്‍ പടക്കം പൊട്ടിച്ച്‌ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക്‌ ഓടിക്കുന്നത്‌ ശ്രമകരമാണെന്നാണ്‌ വനംവകുപ്പ്‌ അധികൃതര്‍ പറയുന്നത്‌. ആനകളെ കാടു കയറ്റുന്നതില്‍ വിദഗ്‌ദരായ മുത്തങ്ങയിലെ സംഘം കുങ്കിയാനകളുമായി ഉടന്‍ പാലക്കാട്ടേക്ക്‌ എത്തുമെന്നും വനംവകുപ്പ്‌ അറിയിച്ചു.

അതേസമയം, കാട്ടാനകളിറങ്ങിയ കൂത്താമ്പുള്ളി മേഖലയില്‍ 144 പ്രഖ്യാപിച്ചു. ആനയിറങ്ങിയതറിഞ്ഞ്‌ കൂടിനില്‍ക്കുന്ന ജനങ്ങളെ പിരിച്ചുവിടാനായാണ്‌ പോലീസ്‌ 144 പ്രഖ്യാപിച്ചത്‌. ഭാരതപ്പുഴയുടെ ഇരുഭാഗത്തും വന്‍ ജനക്കൂട്ടമുള്ളത്‌ പോലീസിനും വനംവകുപ്പിനും തലവേദനയുണ്ടാക്കിയിരുന്നു.
Join WhatsApp News
പ്രബോധനൻ 2017-08-08 09:23:18
144 പ്രഖ്യാപിച്ചത് ആനക്ക് മനസിലായി അവർ കാട്ടിലേക്ക് മടങ്ങി പക്ഷെ നാട്ടുകാർക്ക് അതെന്തു കുന്തമാണെന്ന് മനസിലായില്ലെന്നു തോന്നുന്നു അവരിപ്പഴും കൂട്ടം കൂടി നിൽക്കുകയാണ് ! എന്ന് നമ്മളുടെ ജനത്തിന് ബോധം വരും?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക