Image

തിരുനെല്‍വേലി സ്വദേശിക്ക്‌ ചികിത്സ നിഷേധിച്ചത്‌ നിര്‍ഭാഗ്യകരമെന്ന്‌ മുഖ്യമന്ത്രി

Published on 08 August, 2017
തിരുനെല്‍വേലി സ്വദേശിക്ക്‌  ചികിത്സ നിഷേധിച്ചത്‌ നിര്‍ഭാഗ്യകരമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന്‍ ആറ്‌ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്‌ മരിച്ച സംഭവം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്‌ബുക്കിലാണ്‌ അദ്ദേഹം പ്രതികരണം നടത്തിയത്‌.

സംഭവത്തെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ക്രമീകരണങ്ങളും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ആശുപത്രികളുടെ നടപടി നിയമവിരുദ്ധമായതിനാല്‍ ബന്ധപ്പെട്ട എല്ലാ ആശുപത്രികള്‍ക്കെതിരേയും കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക