Image

രാഹുലിനെ വധിക്കാന്‍ ശ്രമമെന്ന്‌ കോണ്‍ഗ്രസ്‌; ആരോപണം തെറ്റാണെന്ന്‌ ബിജെപി

Published on 08 August, 2017
രാഹുലിനെ വധിക്കാന്‍ ശ്രമമെന്ന്‌ കോണ്‍ഗ്രസ്‌; ആരോപണം തെറ്റാണെന്ന്‌ ബിജെപി


ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ നടന്ന ആക്രമണം ലോക്‌സഭയില്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ്‌. രാഹുലിനെ വധിക്കാന്‍ ബിജെപി ശ്രമം നടത്തിയെന്ന്‌ ലോക്‌സഭയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ മല്ലിഖാര്‍ജുന ഖാര്‍ഗെ ആരോപിച്ചു.

എന്നാല്‍ കോണ്‍ഗ്രസിന്‍റെ ആരോപണം തെറ്റാണെന്ന്‌ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ മറുപടി നല്‍കി. എസ്‌പിജി സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്ക്‌ മതിയായ സുരക്ഷ നല്‍കാന്‍ തയാറായതാണ്‌. എന്നാല്‍ അദ്ദേഹം സുരക്ഷയെല്ലാം ഉപേക്ഷിച്ച്‌ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്‌തതാണ്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്‌.

 ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനവും എസ്‌പിജി കമാന്‍ഡോകളുടെ സംരക്ഷണവും നല്‍കാന്‍ തയാറായിരുന്നതാണ്‌. എന്നാല്‍ രാഹുലിന്‍റെ സുരക്ഷ മറികടന്നുള്ള യാത്രയാണ്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാള്‍ അറസ്റ്റിലായെന്നും അന്വേഷണം തുടരുകയാണെന്നും രാജ്‌നാഥ്‌ സിംഗ്‌ പറഞ്ഞു.
Join WhatsApp News
Tom abraham 2017-08-08 04:34:29
Indira his grandma was shot by her own security guard. What he needs is bullet proof
Helmet, chest protection etc. Rahul, prinyanka Sonia all need to learn from the past
Because RSS will not spare the unselfish nehru Indira professionals who insisted
On a disciplined political path.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക