Image

`മാഡം' സിനിമ മേഖലയില്‍ നിന്നുള്ളയാളെന്ന്‌ പള്‍സര്‍ സുനി

Published on 08 August, 2017
 `മാഡം' സിനിമ മേഖലയില്‍ നിന്നുള്ളയാളെന്ന്‌ പള്‍സര്‍ സുനി

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ താന്‍ അന്വേഷണ സംഘത്തോട്‌ പറഞ്ഞ `മാഡം' കെട്ടുകഥയല്ലെന്നും യാഥാര്‍ഥ്യമാണെന്നും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി. കുന്നംകുളം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്‌ മാധ്യമങ്ങളോട്‌ ഇക്കാര്യം സുനി വെളിപ്പെടുത്തിയത്‌. ഈ മാസം 16ന്‌ മുന്‍പ്‌ കേസില്‍ അറസ്റ്റിലായിരിക്കുന്ന `വിഐപി' മാഡത്തിന്‍റെ പേര്‌ പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നാണ്‌ സുനി പറഞ്ഞത്‌.

കേസുമായി ബന്ധപ്പെട്ട്‌ ആദ്യഘട്ടത്തില്‍ സുനി ചില വന്‌പന്‍ സ്രാവുകള്‍ ഉണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു. ഇതിന്‌ ശേഷമാണ്‌ ദിലീപ്‌ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായത്‌. പിന്നീട്‌ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌ മാഡത്തിന്‌ വേണ്ടിയാണെന്ന്‌ പോലീസിനോട്‌ പറഞ്ഞു.

മാഡം ആരാണെന്ന്‌ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്‌തു. ഇതിനിടെ ദിലീപിന്‍റെ ഭാര്യ കാവ്യമാധവനെയും ഭാര്യാമാതാവ്‌ ശ്യാമളെയും പോലീസ്‌ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.

മാഡം കെട്ടുകഥയല്ലെന്ന സുനിയുടെ വാദം അന്വേഷണ സംഘം പരിഗണിച്ചാല്‍ കേസില്‍ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അതിനിടെ ദലീപിന്‍റെ റിമാന്‍ഡ്‌ കാലാവധി കോടതി ഇന്ന്‌ നീട്ടുകയും ചെയ്‌തിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക