Image

പള്‍സര്‍ സുനിക്ക്‌ ഫോണ്‍ ഉപയോഗിച്ച കേസില്‍ ജാമ്യം

Published on 08 August, 2017
പള്‍സര്‍ സുനിക്ക്‌  ഫോണ്‍ ഉപയോഗിച്ച കേസില്‍  ജാമ്യം


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക്‌ കാക്കനാട്‌ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ ജാമ്യം ലഭിച്ചു. കാക്കനാട്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ കേസില്‍ സുനി ഉള്‍പ്പടെ നാല്‌ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചത്‌. ഉപാധികളോടെയാണ്‌ ജാമ്യം. എന്നാല്‍ ജാമ്യം നേടിയെങ്കിലും മറ്റ്‌ കേസുകള്‍ നിലവിലുള്ളതിനാല്‍ സുനിക്ക്‌ ജയിലില്‍ തന്നെ തുടരേണ്ടി വരും.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ്‌ കാക്കനാട്‌ ജയിലില്‍ വച്ച്‌ സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന്‌ കണ്ടെത്തിയത്‌. ജയിലില്‍ നിന്നും മൊബൈലിലൂടെ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി, സംവിധായകനും നടനുമായ നാദിര്‍ഷ തുടങ്ങിയവരെ സുനി വിളിച്ചിരുന്നു.

 പിന്നീട്‌ സുനി ഭീഷണിപ്പെടുത്തുവെന്ന്‌ കാണിച്ച്‌ ദിലീപ്‌ ഡിജിപിക്ക്‌ പരാതി നല്‍കിയതോടെയാണ്‌ ഫോണ്‍ ഉപയോഗത്തിന്‍റെ പേരില്‍ പുതിയ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക