Image

ചാക്കോച്ചന് കിട്ടിയ തേങ്ങയേറ്

Published on 08 August, 2017
ചാക്കോച്ചന് കിട്ടിയ തേങ്ങയേറ്
ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വാര്‍ണ്യത്തില്‍ ആശങ്ക മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനായി എത്തിയത്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസാണ് ചിത്രം തിയറ്ററുകളിലെത്തിച്ചിരിക്കുന്നത്.

ചിത്രം ഏറെ റിയലിസ്റ്റിക് ആയാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് കാണിക്കുന്ന ഒരു രംഗം ഫേസ്ബുക്കില്‍ തരംഗമാവുകയാണ്. ചിത്രത്തില്‍ നായകനായ കുഞ്ചാക്കോ ബോബന്‍ ബൈക്കിന് വരുമ്പോള്‍ തേങ്ങയേറ് കൊണ്ട് വീഴുന്ന രംഗമാണിത്. ആറു ടെയ്ക്കുകളെടുത്താണ് ഈ രംഗം പൂ!ര്‍ത്തിയാക്കിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക