Image

ഓണാഘോഷം 2017 കേരള ഫ്രണ്ട്‌സ് ക്ലബ്

Published on 08 August, 2017
ഓണാഘോഷം 2017 കേരള ഫ്രണ്ട്‌സ് ക്ലബ്

 
മെല്‍ബണ്‍: മാവേലിമന്നന്റെ വരവേല്‍പ്പിനൊപ്പം വിളവെടുപ്പിന്റെ ഉത്സവം കൂടിയായ പൊന്നോണം സമാഗമമായിരിക്കുന്ന ഈയവരത്തില്‍ കേരള ഫ്രണ്ട്‌സ് ക്ലബിന്റെ തിരുവോണാഘോഷങ്ങള്‍ക്ക് 2017 ഓഗസ്റ്റ് 19ന് ഹോക്ക്‌സ്ബറി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ വച്ചു നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണമെന്റോടുകൂടി കൊടിയേറുന്നതായിരിക്കും. സ്‌റ്റേറ്റ് മെന്പര്‍മര്‍മാരായ കെവിന്‍ കാനോലി, സ്‌പോണ്‍സര്‍മാരായ വര്‍ഗീസ് പുന്തക്കല്‍, റോജി ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. മത്സരത്തില്‍ ഒന്നുമുതല്‍ നാലാംസ്ഥാനം വരെ വരുന്ന ടീമുകള്‍ക്ക് യഥാക്രമം 500 ഡോളറും ട്രോഫിയും 200 ഡോളറും ട്രോഫിയും 100 ഡോളര്‍, 50 ഡോളര്‍ എന്നിവ സമ്മാനം നല്‍കുന്നതാണ്.

തുടര്‍ന്നു ഓഗസ്റ്റ് 27 ഞായറാഴ്ച കെല്ലിവില്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍വച്ചു നടത്തപ്പെടുന്ന ഫാമിലിഡേ, സ്‌പോര്‍ട്‌സ്‌ഡേയും അതിന്റെ മുഖ്യാകര്‍ഷകമായി സിഡ്‌നിയിലേയും സമീപപ്രദേശങ്ങളിലേയും കൂടാതെ ക്യൂന്‍സാലാന്‍ഡ്, ക്യാന്‍ബറ എന്നിവിടങ്ങളില്‍ നിന്നുമായി 8 ടീമുകള്‍ തങ്ങളുടെ കഴിവു തെളിയിക്കുന്നതിനായി മത്സരിക്കുന്ന വടംവലിയും ഉണ്ടായിരിക്കും. ഫ്‌ളെക്‌സി ഫൈനാന്‍സിയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഒന്നാംസമ്മാനമായ 1001 ഡോളറും കെഐഫ്‌സിയുടെ തന്നെ രണ്ടാംസമ്മാനമായ 501 ഡോളര്‍ നല്‍കപ്പെടുന്ന ഈ മത്സരം കാണികളെ ആവേശ തിരയിലാഴ്ത്തുമെന്നതില്‍ സംശയമില്ല.

സെപ്റ്റംബര്‍ 16ന് കെല്ലിയില്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു കൗണ്‍സില്‍ അംഗങ്ങളും എന്‍എസ്ഡബ്ല്യു ഗവണ്‍മെന്റ് പ്രതിനിധിയും കൂടി നിലവിളക്കു കൊളുത്തി ആരംഭിക്കുന്ന ചടങ്ങുകള്‍ വിവിധയിനം കലാരൂപങ്ങളുടെ ഒരു സംഗമവേദിയായിരിക്കും. തുടര്‍ന്നുള്ള വിഭവസമൃദ്ധമായ സദ്യയോടു കൂടി കൊടിയിറങ്ങുന്ന ഓണാഘോഷങ്ങള്‍ ഏവര്‍ക്കും എല്ലാകാലവും മനസില്‍ സൂക്ഷിക്കുവാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തീവ്രശ്രമത്തിലാണ് സംഘാടകര്‍. പരിപാടികളില്‍ പങ്കെടുക്കുവാനുള്ള ടിക്കറ്റുകള്‍ക്കായി എക്‌സിക്യൂട്ടീവ് മെന്പര്‍മാരായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക