ഡ്യൂസല്‍ഡോര്‍ഫ്: ഡ്യൂസല്‍ഡോര്‍ഫ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളീസ് ബാറ്റ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയില്‍ മലയാളി ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിയ്ക്കുന്നു. സെപ്റ്റംബര്‍ 9 ന് (ശനി) ഡ്യൂസല്‍ഡോര്‍ഫിനടുത്തുള്ള കാര്‍സ്റ്റ് ബ്യുറ്റ്ഗന്‍ ടെസ്‌പോ സ്‌പോര്‍ട് സ് പാര്‍ക്കിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയാണ് ടൂര്‍ണമെന്റ്. മ്യൂണിക്ക്, െ്രെഫബുര്‍ഗ്, കാര്‍സ്‌റൂഹ്, ഡ്യൂസ്സല്‍ഡോര്‍ഫ്, ഷ്വോനെക്ക് ഫ്രാങ്ക്ഫര്‍ട്ട്, ഡ്യ്യൂസല്‍ഡോര്‍ഫ് അമച്ച്വര്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഏവരേയും ടൂര്‍ണമെന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ജെന്‍സ് കോയിക്കര, തോമസ് കോയിക്കേരില്‍, മനോജ് ഒട്ടറ എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍