Image

സാംബശിവന്‍ സ്മാരക പുരസ്‌കാരം ഇബ്രാഹിം വേങ്ങരയ്ക്ക് സമര്‍പ്പിച്ചു

Published on 08 August, 2017
സാംബശിവന്‍ സ്മാരക പുരസ്‌കാരം ഇബ്രാഹിം വേങ്ങരയ്ക്ക് സമര്‍പ്പിച്ചു
തിരുവനന്തപുരം: കുവൈറ്റ് കലാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വി. സാംബശിവന്‍ പുരസ്‌കാരം നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങരയ്ക്ക് സമ്മാനിച്ചു. ചാക്ക വൈഎംഎ ഹാളില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 

സംഘാടക സമിതി ചെയര്‍മാന്‍ സി. ലെനിന്‍ അധ്യക്ഷനായ പരിപാടിയില്‍ ദേവസ്വംടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇബ്രാഹിം വേങ്ങരയ്ക്ക് പുരസ്‌കാരം സമര്‍പ്പിച്ചു. ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ എന്േ!റാവ്‌മെന്റ് വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. 30 വിദ്യാര്‍ത്ഥികള്‍ക്കാണ് എന്േ!റാവ്‌മെന്റ് ലഭിച്ചത്. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ് കണ്ണപുരം, വൈസ് പ്രസിഡന്റ് നിസാര്‍, കേന്ദ്ര കമ്മിറ്റി അംഗം മൈക്കിള്‍ ജോണ്‍സണ്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം കെ.സി.സജീവ് എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കല ട്രസ്‌റ് സെക്രട്ടറി ചന്ദ്രമോഹന്‍ പനങ്ങാട് സ്വാഗതവും, കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക