Image

കുവൈറ്റ് കെഎംസിസിക്ക് പുതിയ ജനറല്‍ സെക്രട്ടറി

Published on 08 August, 2017
കുവൈറ്റ് കെഎംസിസിക്ക് പുതിയ ജനറല്‍ സെക്രട്ടറി
 
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രട്ടറിയായി നിലവിലെ ജോ. സെക്രട്ടറി സിറാജ് എരഞ്ഞിക്കലിനെയും പുതിയ വൈസ് പ്രസിഡന്റായി അജ്മല്‍ വേങ്ങര, ജോ. സെക്രട്ടറിമാരായി ഹംസ കരിങ്കപ്പാറ, ഫാസില്‍ കൊല്ലം എന്നിവരേയും ഓഗസ്റ്റ് നാലിനു അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. 

നിലവിലെ കമ്മറ്റിയില്‍ നിന്നും മൂന്നു ഭാരവാഹികള്‍ 2017 മെയ് മാസത്തില്‍ രാജി വെച്ചൊഴിഞ്ഞതിനെത്തുടര്‍ന്നാണു കേന്ദ്ര കമ്മറ്റി പുന:സംഘടിപ്പിച്ചത്. കുവൈറ്റ് കെഎംസിസി. കേന്ദ്ര പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ച കൗണ്‍സില്‍ യോഗം മുന്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കഐംസിസി ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക