Image

പുറപ്പാട് (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 08 August, 2017
പുറപ്പാട് (കവിത: ഫൈസല്‍ മാറഞ്ചേരി)

തീപ്പെട്ട് പോയൊരാ ഹൃദയത്തിലായിരുന്നു
സ്നേഹത്തിന്‍ കൂടാരമെല്ലാമെല്ലാം

തിരിഞ്ഞു നോക്കാതെ
തിരിച്ചു പോയൊരാ ഹൃദയത്തിലായിരുന്നു
തീരാത്ത നോവിന്റെ ബാക്കിപത്രം

ചിന്തയില്‍ ചിന്തേരു ചാര്‍ത്തി മിനുക്കിയ ചിത്രങ്ങള്‍ ചിതലരിച്ചതാരു കണ്ടു

കണ്ണീരുണങ്ങിയ കവിളണയില്‍ ഉമ്മ വെച്ചു ഉപ്പു നുണഞ്ഞ നിന്‍ കണ്‍കോണില്‍ നനവു പടര്‍ന്നതെന്തേ ?

തിരിച്ചു നടക്കാനാവാത്ത യാത്രയില്‍ തിരഞ്ഞു നേടാത്ത നിന്‍ യൗവ്വനമോഹങ്ങള്‍ ചിതയിലുറങ്ങുന്നത് കണ്ടിടുന്നു

ഇനിയും കാണാത്ത തീരങ്ങള്‍ കാണാന്‍ എന്‍ തളര്‍ന്ന പാദങ്ങള്‍ കുതിച്ചു നീങ്ങവേ കിതച്ചു പോവുന്നു എന്‍ പാഴ്മനം

തുടിക്കും സിരകളും മിടിക്കും ഹൃദയവും തേങ്ങും മനവും മടുക്കും നിനവിന്‍ ഭാണ്ഡവും പേറി ഈ പാതയില്‍ ഞാന്‍ ഏകനായി !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക