Image

ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫ്രന്‍സില്‍ എം . സ്വരാജും, ഡോ.ചന്ദ്രശേഖരനും പങ്കെടുക്കും

Published on 08 August, 2017
ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫ്രന്‍സില്‍ എം . സ്വരാജും, ഡോ.ചന്ദ്രശേഖരനും പങ്കെടുക്കും
ചിക്കാഗോ-അമേരിക്കയിലെ മലയാളി മാധ്യമ രംഗത്ത് അതിരുകളില്ലാത്ത സംഘ ബോധം പകര്‍ന്ന ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ ഏഴാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീക്ഷയുടെ ശബ്ദമായ എം സ്വരാജ് എം.എല്‍.എ എത്തുന്നു.തൃപ്പൂണിത്തുറ എം ല്‍ എ ആയ സ്വരാജ്, ഡിവൈ എഫ് ഐ സ്റ്റേറ്റ്സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു .
ഒരു വര്‍ഷത്തിനിടയില്‍ നിയമസഭയില്‍ നടത്തിയ ഏറ്റം നല്ല പ്രസംഗങ്ങളില്‍ ഒന്ന് സ്വരാജിന്റെയാണ് .തിരെഞ്ഞെടുപ്പ് കാലത്തു തന്റെ മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളില്‍ ഒട്ടുമിക്കതും പൂര്‍ത്തിയാക്കിയ എം ല്‍ എഎന്ന ബഹുമറ്റിക്കും അര്‍ഹന്‍.വര്‍ഷങ്ങളായി അന്യായമായി തന്റെ മണ്ഡലത്തിലെ പല പ്രദേശങ്ങളിലും ഉള്ളടോള്‍ പിരിവു നിര്‍ത്തലാക്കിയത് വലിയ നേട്ടമായി ജനങ്ങള്‍പറയുന്നണ്ട് .

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു അവരുടെ ചോദ്യങ്ങള്‍ക്ക്വിവേകത്തോടെ സത്യസന്ധമായിമറുപടി പറയുന്ന പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ്സ്വരാജ് . അസാധാരണമായപുസ്തക വായന ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍.ബൈബിളിനെ വിശകലനം ചെയ്യുന്നതില്‍ അസാധാരണമായ കഴിവ് കാണിക്കുന്ന സ്വരാജിന്റെ വളരെ പ്രശസ്തമായഉദ്ധരണിയുണ്ട്'നിങ്ങളും കൊല്ലാന്‍ പാടില്ല ഞങ്ങളും കൊല്ലാന്‍ പാടില്ല നമ്മള്‍ ആരും മരിക്കാന്‍ പാടില്ല നമ്മള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആദര്‍ശാല്‍മകമായിമുന്നോട്ടു കൊണ്ടു പോകണം, നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവര്‍ത്തിക്കാ
തിരിക്കാന്‍ജാഗ്രത എല്ലാവരും സ്വീകരിക്കണം
നിയമത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം ഉണ്ട്. ജന്മദേശം നിലമ്പൂരാണ്, ഭാര്യ സരിത

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമനിരൂപകനും ഗവേഷകനും കവിയും ആയ 
ഡോ. എന്‍. പി. ചന്ദ്രശേഖരന്‍ ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന 5 മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് 
മലയാള പത്രപ്രവര്‍ത്തനത്തില്‍ 33 വര്‍ഷത്തെ പരിചയം. ആദ്യകാലദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍. ദേശാഭിമാനി,ഏഷ്യാനെറ്റ്, ഇന്ത്യാ വിഷന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ കൈരളി ടി വിയില്‍ ഡയറക്ടര്‍ ന്യൂസ് & കറന്റ് അഫയേഴ്‌സ്. 

മികച്ച വാര്‍ത്താ അവതാരകനുള്ള 2015ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള അടൂര്‍ ഭാസി പുരസ്‌കാരം എന്നിവയടക്കം മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഒട്ടേറെ ബഹുമതികള്‍. കൈരളിടിവിയില്‍ അന്യോന്യം എന്ന മികച്ച അഭിമുഖ പ്രോഗ്രാംചെയ്യുന്നു .സൗഹൃദത്തോടെ അഭിമുഖം നടത്തുന്നു എന്നത് ഡോ. ചന്ദ്രശേഖരന്റെ വേറിട്ട രീതിയുടെ അംഗീകാരമായി പ്രേക്ഷകര്‍ കരുതുന്നു .

ഡോ. ടി. എം. തോമസ് ഐസക്കിനൊപ്പം എഴുതിയ വ്യാജസമ്മതിയുടെ നിര്‍മിതിയടക്കം ഒമ്പതു പുസ്തകങ്ങള്‍. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മറവി തന്‍ ഓര്‍മ്മ, എന്‍ബിഎസിന്റെ പച്ച വറ്റുമ്പൊഴും എന്നീ കവിതാസമാഹാരങ്ങള്‍ അവയില്‍പ്പെടുന്നു. 

സാഫോയുടെ കവിതകളും പാബ്ലോ നെരൂദയുടെ പ്രണയ കവിതകളും ഉത്തമഗീതത്തിനു നല്‍കിയ പുനരാവിഷ്‌കാരവുംശ്രദ്ധേയം. കവിതയ്ക്ക് ഡോ. അയ്യപ്പപ്പണിക്കര്‍ സ്മാരക പുരസ്‌കാരമടക്കമുള്ള ബഹുമതികള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പു മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരികപഠനത്തിന് കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി. 

നാട് തൃശ്ശൂര്‍. ഇന്ത്യന്‍ കോഫീ ഹൗസിന്റെ സ്ഥാപക നേതാവ് എന്‍ എസ് പരമേശ്വരന്‍ പിള്ളയുടെയും കെ എന്‍ ലളിതമ്മയുടെയും മകന്‍. ഐകെഎമ്മിലെ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഗിരിജയാണ് ഭാര്യ. മകള്‍ മീര ഗവേഷണ വിദ്യാര്‍ത്ഥിനി.

ഈകോണ്‍ഫ്രന്‍സില്‍ ചന്ദ്രശേഖനൊപ്പം കേരളത്തിലെബഹുകൃഷിമന്ത്രി സുനില്‍കുമാര്‍, മീഡിയ അക്കാഡമി ചെയര്‍മാന്‍ആര്‍ .എസ്ബാബു, ഷാനിപ്രഭാകര്‍ (മനോരമ) അളകനന്ദ (ഏഷ്യാനെറ്റ്) , ഉണ്ണികൃഷ്ണന്‍ (മാതൃഭൂമി ), പി വി തോമസ് (ഡല്‍ഹി )എന്നിവര്‍ പങ്കെടുക്കുന്നു.

പ്രസ് ക്ലബ് പ്രസിഡെന്റ് ശിവന്‍ മുഹമ്മ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി, സെക്രട്ടറി ജോര്‍ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം, വൈസ് പ്രസിഡെന്റ് രാജു പള്ളത്ത്, ജോയിന്റ് സെക്രട്ടറി പി പി ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ചിക്കാഗോ ചാപ്റ്റര്‍ ആതിഥേയത്വം വഹിക്കുന്ന ഈ കണ്‍വെന്‍ഷന്‍ ഈടുറ്റ സെമിനാറുകളുംചര്‍ച്ചകളും കൊണ്ട് ധന്യമായിരിക്കും മഹനീയമായ ഈ ചടങ്ങിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു 
ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫ്രന്‍സില്‍ എം . സ്വരാജും, ഡോ.ചന്ദ്രശേഖരനും പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക