Image

കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് ഹ്യൂസ്റ്റണിലെ മലയാളി സംഘടന ഒരുമ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.

പി.പി.ചെറിയാന്‍ Published on 05 March, 2012
കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് ഹ്യൂസ്റ്റണിലെ മലയാളി സംഘടന ഒരുമ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന നഴ്‌സുമാരെ ഭീഷണിപ്പെടുത്തിയും അവഗണിച്ചും പീഡിപ്പിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ പലിശ പിരിവുകാരെ പോലെയാണ് പെരുമാറുന്നത്. ന്യായമായ വേതനം, കൃത്യമായ ജോലിസമയം, വിവേചന രഹിതമായ പെരുമാറ്റെ എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബോണ്ട് കാലം കഴിഞ്ഞാലും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്ന മാനേജ്‌മെന്റ് നിലപാടുകളും നിയമാനുസൃതമല്ല. വിദേശരാജ്യങ്ങളില്‍ തൊഴില്‍ സമ്പാദിച്ച് നാടിന്റെ സമ്പദ്ഘടന ഏറെ സംഭാവന ചെയ്യുന്നത് നഴ്‌സുമാരായിരിക്കും. എന്നാല്‍ നാട്ടില്‍ വളര്‍ന്നു വരുന്ന നഴ്‌സുമാരോട് സര്‍ക്കാര്‍ നീതി പുലര്‍ത്താതിരിക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.

ഒട്ടേറെ പ്രതീക്ഷകളോടെ നഴ്‌സിംങ്ങ് രംഗത്തേക്ക് വരുന്നവര്‍ വായ്പയെടുത്തും വസ്തു വിറ്റുമെല്ലാമാണ് പഠനം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ സാമ്പത്തികമാന്ദ്യം മൂലം കൂടുതല്‍ പേര്‍ നഴ്‌സിംഗ് മേഖലയിലേക്ക് കടന്നു വരുന്നതും വിദേശജോലി ഒരു
സ്വപ്നം മാത്രമായി അവശേഷിക്കുന്നു അവശേഷിക്കുന്നു.

വായ്പ പലിശ പോലും തിരിച്ചടയ്ക്കാനാകാത്ത സാഹചര്യവും ആശുപത്രി ആധികൃതരുടെ അവഗണയും തങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള വര്‍ദ്ധിച്ചു വരുന്ന അവബോധവുമാ
ണ് കേരളത്തിലെ നഴ്‌സ്മാരെ സമരരംഗത്തേക്കിറക്കിയത്. ഇവരുടെ സമരത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതിനൊടൊപ്പം നഴ്‌സ്മാരുടെ ന്യായമായ ആവശ്യങ്ങംഗീകരിച്ച് സമരം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ഹ്യൂസ്റ്റണിലെ മലയാളി സംഘടനയായ ഒരുമ ആവശ്യപ്പെട്ടു.

പ്രസിഡന്റ് ജോണ്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രെന്‍ജു സെബാസ്റ്റ്യന്‍ പ്രമേയം അവതരിപ്പിച്ചു. ഷിബു ഫിലിപ്പ്, ബിജു ആന്റണി, സുനില്‍ വാഴപ്പള്ളി എന്നിവര്‍ ചര്‍ച്ചിയില്‍ സജീവമായി പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിവേദനം അയക്കുവാന്‍ ജോ തേയ്ക്കാനത്തിനെയും ഷിജു ജോര്‍ജിനെയും ചുമതലപ്പെടുത്തി.
കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് ഹ്യൂസ്റ്റണിലെ മലയാളി സംഘടന ഒരുമ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് ഹ്യൂസ്റ്റണിലെ മലയാളി സംഘടന ഒരുമ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക