Image

കനേഡിയന്‍ കോണ്‍സല്‍ ജനറലായി ഇന്ത്യന്‍ വംശജന്‍

പി.പി.ചെറിയാന്‍ Published on 08 August, 2017
കനേഡിയന്‍ കോണ്‍സല്‍ ജനറലായി ഇന്ത്യന്‍ വംശജന്‍
ടൊറന്റൊ: സാന്‍ ഫ്രാന്‍സിസ്‌ക്കോയിലെ കനേഡിയന്‍ കോണ്‍സല്‍  ജനറലായി ഇന്ത്യ-കനേഡിയന്‍ റാണാ സര്‍ക്കാറിനെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേവ് നിയമിച്ചു.

യു.എസ്., മെക്‌സിക്കൊ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരം നടത്തുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന കനേഡിയന്‍ എട്ടംഗ ഉന്നതതല സമിതിയിലെ അംഗമായിരിക്കും റാണാ സര്‍ക്കാരെന്ന് ലിബറല്‍ ഗവണ്‍മെന്റ് വ്യക്തമാക്കി.

കാനഡാ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന റാണായുടെ നിയമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ പ്രസിഡന്റും, ഏഷ്യ പസഫിക്ക് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റുമായ കാശി റാവു പറഞ്ഞു.

സാന്‍ ഫ്രാന്‍സിസ്‌ക്കൊ കോണ്‍സുലര്‍ ജനറലായി നിയമനം ലഭിക്കുന്ന ആദ്യ ഇന്റോ- അമേരിക്കനാണ് റാണാ സര്‍ക്കാര്‍.

നാലു ഇന്ത്യന്‍ വംശജരായ മന്ത്രിമാരാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേവിന്റെ മന്ത്രിസഭയിലുള്ളത്.
അമര്‍ജിറ്റ് സിങ്(ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കമ്മ്യൂണിറ്റീസ്), ബര്‍ദീഷ് ചംഗര്‍(ബിസിനസ്സ് ആന്റ് ടൂറിസം), ഫര്‍ജീത് സിങ്(നാഷ്ണല്‍ ഡിഫന്‍സ്), നവദീപ് ബെയ്ന്‍(സയന്‍സ് ആ്ന്റ് ഡവലപ്‌മെന്റ്).
ഇവരെ കൂടാതെ നിരവധി ഇന്ത്യന്‍ വംശജരും ഗവണ്‍മെന്റിന്റെ സുപ്രധാന ചുമതലകളില്‍ നിയമിതരായിട്ടുണ്ട്.

കനേഡിയന്‍ കോണ്‍സല്‍ ജനറലായി ഇന്ത്യന്‍ വംശജന്‍കനേഡിയന്‍ കോണ്‍സല്‍ ജനറലായി ഇന്ത്യന്‍ വംശജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക