Image

മകന്റെ വിവാഹ ചടങ്ങുകള്‍ക്കായി മഅദനി തലശേരിയില്‍; നഗരം സുരക്ഷാ വലയത്തില്‍

Published on 08 August, 2017
മകന്റെ വിവാഹ ചടങ്ങുകള്‍ക്കായി മഅദനി തലശേരിയില്‍; നഗരം സുരക്ഷാ വലയത്തില്‍


തലശേരി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മഅദനി തലശേരിയിലെത്തി. കനത്ത സുരക്ഷയാണ്‌ പൊലീസ്‌ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്‌. ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 12ന്‌ ടൗണ്‍ ഹാളിലാണ്‌ മദനിയുടെ മകന്‍ ഉമ്മര്‍ മുഖ്‌താറിന്റെ വിവാഹം. അഴിയൂരിലെ ഇല്യാസ്‌ പുത്തന്‍പുരയിലിന്റെ മകള്‍ നിഹമത്താണ്‌ വധു. പിഡിപിയുടെ പ്രവാസി സംഘടന അബുദാബി ശാഖ പ്രസിഡന്റാണ്‌ ഇല്യാസ്‌. 

ഡിവൈഎസ്‌പി പ്രിന്‍സ്‌ എബ്രഹാമിന്റെ നേതൃത്വത്തിലാണ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌.ഇന്നു രാവിലെ തിരുവനന്തപുരം-മംഗളൂരു എക്‌സ്‌പ്രസിലാണ്‌ മഅദനി തലശേരിയില്‍ എത്തിയത്‌. റെയില്‍വെ സ്റ്റേഷനില്‍ നിന്നും നഗരത്തിലെ ഹോട്ടലിലേക്കാണ്‌ മഅദനി എത്തിയത്‌. റെയില്‍വെ സ്‌റ്റേഷനും വിവാഹം നടക്കുന്ന ഹാളും മഅദനി വിശ്രമിക്കുന്ന ഹോട്ടലും പൊലീസിന്റെ സുരക്ഷാവലയത്തിലാണ്‌. 

വിവാഹത്തിനുശേഷം വൈകിട്ട്‌ വധുവിന്റെ വീട്ടില്‍ നടക്കുന്ന സല്‍ക്കാരത്തില്‍ കൂടി പങ്കെടുത്തശേഷമായിരിക്കും മഅദനി കോഴിക്കോട്‌ എത്തുക. തുടര്‍ന്ന്‌ നാളെയായിരിക്കും കൊല്ലത്തേക്ക്‌ തിരിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക