Image

ബന്ധുവിനെ കാണാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുഖത്ത്‌ സീലടിച്ചു: ഭോപ്പാല്‍ ജയിലിന്റെ നടപടി വിവാദത്തില്‍

Published on 09 August, 2017
ബന്ധുവിനെ കാണാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുഖത്ത്‌ സീലടിച്ചു: ഭോപ്പാല്‍ ജയിലിന്റെ നടപടി വിവാദത്തില്‍

ഭോപ്പാല്‍: രക്ഷാബന്ധന്‍ ദിനത്തില്‍ ബന്ധുവായ തടവുപുള്ളിയെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുഖത്ത്‌ എന്‍ട്രി സീല്‍ ചെയ്‌ത നടപടി വിവാദ്‌തതില്‍. മുഖത്ത്‌ എന്‍ട്രി സീലുമായുള്ള കുട്ടികളുടെ ചിത്രം മധ്യപ്രദേശിലെ ഒരുവിഭാഗം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ്‌ സംഭവം വിവാദമായത്‌.

ജയിലില്‍ എത്തുന്ന സന്ദര്‍ശകരെയും തടവുകാരെയും വേര്‍തിരിച്ചറിയുന്നതിനായി സന്ദര്‍ശകരുടെ കയ്യില്‍ സീല്‍ ചെയ്യുന്ന പതിവുണ്ടെന്നാണ്‌ ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്‌ ദിനേഷ്‌ നര്‍ഗെയിവ്‌ പറയുന്നത്‌. എന്നാല്‍ ചില സ്‌ത്രീകള്‍ ബുര്‍ഖ ധരിച്ചെത്തിയതുകൊണ്ടാവാം ഇത്തരമൊരു വീഴ്‌ച പറ്റിയതെന്നാണ്‌ അദ്ദേഹത്തിന്റെ ന്യായവാദം.


സംഭവത്തില്‍ വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ അധികൃതരെ സമീപിച്ചതോടെയാണ്‌ അദ്ദേഹം ന്യായീകരണവുമായി രംഗത്തുവന്നിരിക്കുന്നത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നു പറഞ്ഞ അദ്ദേഹം മനപൂര്‍വ്വം ആരെങ്കിലും ഇതു ചെയ്‌തതാണെങ്കില്‍ അവരെ ശിക്ഷിക്കുമെന്നും അറിയിച്ചു.

`മാധ്യമങ്ങളില്‍ കുട്ടികളുടെ ചിത്രം വന്നപ്പോള്‍ തന്നെ മനുഷ്യാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തെക്കുറിച്ച്‌ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട്‌ ജെയില്‍ ഡയറക്ടര്‍ ജനറലിന്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.' മനുഷ്യാവകാശ കമ്മീഷന്റെ പി.ആര്‍.ഒ എല്‍.ആര്‍ സിസോദിയ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക