Image

തോമസ് പുല്ലാട്ട് അച്ചന് യാത്രയയപ്പും, ലോയിസ് നീലന്‍കാവിലിന് സ്വീകരണവും

ജോര്‍ജ് ജോണ്‍ Published on 09 August, 2017
തോമസ് പുല്ലാട്ട് അച്ചന് യാത്രയയപ്പും, ലോയിസ് നീലന്‍കാവിലിന് സ്വീകരണവും
ഹൈഡല്‍ബെര്‍ഗ്: കഴിഞ്ഞ ഒരു ദശവര്‍ഷത്തിലധികം ഹൈഡല്‍ബെര്‍ഗ് സീറോ മലബാര്‍ ഇടവകയുടെ ഇടയനും സാരഥിയുമായിരുന്ന തോമസ് പുല്ലാട്ട് അച്ചന്‍ തന്റെ ജര്‍മനിയിലെ പ്രേഷിത പ്രവര്‍ത്തനം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണ്. സീറോ മലബാറുകാര്‍ക്ക്  മാത്രമല്ല, മറ്റ് റീത്തകളിലും, സമുദായത്തിലും പെട്ട എല്ലാവര്‍ക്കും ആത്മീയ ഗുരുവും, സ്‌നേഹിതനും, സഹോദരനും ആയിരുന്നു പുല്ലാട്ട് അച്ചന്‍. ഇടപെടുന്നവരോടെല്ലാം ആത്മാര്‍ത്ഥതയും ബഹുമാനവും അദ്ദേഹം പ്രകടിപ്പിരുന്നു.

അടുത്ത സെപ്റ്റംബര്‍ 03 ന് ഞായറാഴ്ച്ച സെന്റ് ബോണിഫാസിയോസ് പള്ളിയില്‍ വച്ച് വൈകുന്നേരം 04 മണിക്ക് തോമസ് അച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും. തുടര്‍ന്ന് ഹില്‍ഡാ സ്ട്രാസെ 6 ലെ പാരിഷ് ഹാളില്‍ വച്ച് അദ്ദേഹത്തിന് യായ്രയപ്പ് നല്‍കും. ഈ അവസരത്തില്‍ അദ്ദേഹത്തിന് വ്യക്തിപരമായി യാത്രാമൊഴി പറയാനും അവസരം ഉണ്ടായിരിക്കും.

ഇതിന് ശേഷം ഹൈഡല്‍ബെര്‍ഗ് സീറോ മലബാര്‍ ഇടവകയുടെ പുതിയ ഇടയനായി വരുന്ന ഫാ.ലോയിസ് നീലന്‍കാവിലിന് സമുചിതമായ വരവേല്പ് നല്‍കും. പുതിയ ഇടയനെ വ്യക്തപരമായി പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കും. പാരിഷ് ഹാളില്‍ വച്ച് നടത്തുന്ന യായ്രയപ്പ് - വരവേല്‍പ്പ് പരിപടികള്‍ക്ക് ശേഷം കാപ്പി സല്‍ക്കാരം ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബ്ബാനയിലേക്കും, മറ്റ് പരിപാടികളിലേക്കും ഹൈഡല്‍ബെര്‍ഗിലും പരിസരങ്ങളിലുമുള്ള എല്ലാ മലയാളി കുടുബങ്ങളെയും, ബഹുമാനപ്പെട്ട വൈദികരെയും, കന്യാസ്ത്രികളെയും, ജര്‍മന്‍ സുഹ്യുത്തുക്കളെയും ഹൈഡല്‍ബെര്‍ഗ് സീറോ മലബാര്‍ ഇടവക പ്രതിനിധികള്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ ഫോണ്‍ 017672847136; റോയി നാല്പതാംകളം ഫോണ്‍ 06233 990571; തോമസ് പറത്തോട്ടാല്‍ ഫോണ്‍ 06244 928658; ആര്‍ലിന്‍ ക്ലീറ്റസ് ഫോണ്‍ 0152 14971324 എന്നിവരെ സമീപിക്കുക.


തോമസ് പുല്ലാട്ട് അച്ചന് യാത്രയയപ്പും, ലോയിസ് നീലന്‍കാവിലിന് സ്വീകരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക