Image

കാണാതായ മൂന്ന്‌ വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Published on 09 August, 2017
 കാണാതായ മൂന്ന്‌ വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കാസര്‍ഗോഡ്‌ പാണത്തൂരില്‍ നിന്നും കാണാതായ മൂന്നു വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ചന്ദ്രഗിരി പുഴയില്‍ നിന്നാണ്‌ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്‌. ഒരാഴ്‌ച മുമ്പാണ്‌ വീട്ടുമുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്‌.

 വ്യാഴാഴ്‌ച കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്‌ വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു.
പൊലീസും അഗ്‌നിശമന സേനാംഗങ്ങളുമെല്ലാം സജ്ജീകരണങ്ങളോടെ തെരച്ചില്‍ നടത്തിയിട്ടും ആറ്‌ ദിവസമായും കുട്ടിയെ കുറിച്ച്‌ വിവരമൊന്നും ലഭിച്ചിരുന്നില്ല. ഒടുവില്‍ മരത്തിന്റെ ചില്ലയില്‍ തട്ടികിടക്കുന്ന നിലയില്‍ സ്ഥലത്ത്‌ നിന്നും രണ്ട്‌ കിലോമീറ്റര്‍ അകലെ പുഴയില്‍ നാട്ടുകാര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക