Image

ഇങ്ങനെ അനീതി കാണിക്കാന്‍ ദിലീപ്‌ ആഗോള ഭീകരനല്ലന്ന്‌ സംവിധായകന്‍ ജോസ്‌ തോമസ്‌

Published on 09 August, 2017
ഇങ്ങനെ അനീതി കാണിക്കാന്‍  ദിലീപ്‌ ആഗോള ഭീകരനല്ലന്ന്‌ സംവിധായകന്‍ ജോസ്‌ തോമസ്‌
 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ആരോഗ്യം മോശമാണെന്നും ദിലീപിന്‌ ഛര്‍ദിയും തല ചുറ്റലുമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 അമിതമായ മാനസിക സമ്മര്‍ദ്ദം കാരണം ചെവിയിലേക്കുള്ള ഞെരമ്പുകളില്‍ സമ്മര്‍ദ്ദം കൂടുകയും, ഇതുകാരണം ഫ്‌ലൂയിഡ്‌ കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമായിരുന്നു ദിലീപിന്റെ അസുഖമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം പിന്നീട്‌ ജയില്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. 

 എന്നാല്‍ ദിലീപിന്റെ അസുഖം ശരിയാണെന്ന്‌ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്‌ സംവിധായകന്‍ ജോസ്‌ തോമസ്‌. ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന്‌ ജോസ്‌ തോമസ്‌ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. 

 ദിലീപ്‌ ജയിലില്‍ അവശനാണെന്നും ദിലീപിന്റെ ആരോഗ്യനില മോശമാണെന്നുമുള്ള വാര്‍ത്തകള്‍ ശരിവയ്‌ക്കുകയാണ്‌ സംവിധായകന്‍ ജോസ്‌ തോമസ്‌. തനിക്ക്‌ പരിചയമുള്ളപ്പോള്‍ തന്നെ ദിലീപിന്‌ ഈ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. 

 ദിലീപിന്‌ വെര്‍ട്ടിഗോ എന്ന അസുഖമാണെന്നും ബാലന്‍സ്‌ നഷ്ടമാകുന്ന അസുഖമാണിതെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താനും ഇത്‌ അനുഭവിക്കുന്നുണ്ടെന്നും  ജോസ്‌ തോമസ്‌ പറയുന്നു. ഛര്‍ദിയും തല കറക്കവുമാണ്‌ പ്രധാനമായും ഉണ്ടാകുന്നതെന്നും ഇത്‌ തുടങ്ങിയാല്‍ മരിച്ചാല്‍ മതിയെന്ന്‌ തോന്നിപ്പോകുമെന്നും  ഇതാണ്‌ ദിലീപ്‌ ഇപ്പോള്‍ ജയിലില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

 ആരോഗ്യനില മോശമായപ്പോള്‍ ജയില്‍ ഡോക്ടറെത്തി ദിലീപിന്‌ മരുന്ന്‌ നല്‍കിയെന്നും എന്നിട്ടും ഫലമുണ്ടായില്ലെന്നും റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ്‌ ദിലീപിനെ ആശുപത്രിയില്‍ കൊണ്ടു പോകാതിരുന്നതെന്നും വിവരങ്ങളുണ്ടായിരുന്നു. എന്ത്‌ സുരക്ഷയെന്നാണ്‌ സംവിധായകന്‍ ചോദിക്കുന്നത്‌. ദിലീപ്‌ രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലെന്നും ജോസ്‌ തോമസ്‌ പറയുന്നു.

 കാക്കി ദേഹത്ത്‌ കയറിയാല്‍ മനുഷ്യത്വം മരിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. കോടതി കുറ്റവാളി എന്ന്‌ പറയുന്നത്‌ വരെ കുറ്റവാളിയല്ലാത്ത ദിലീപിന്‌ സുരക്ഷ ഉമ്മാക്കി പറഞ്ഞ്‌ നീതി നിഷേധിക്കുന്നത്‌ ശരിയോ എന്ന്‌ ജോസ്‌ തോമസ്‌ ചോദിക്കുന്നു. 

കുറ്റവാളികള്‍ക്ക്‌ പോലും വിദഗ്‌ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത്‌ അനീതിയല്ലേ എന്നാണ്‌ അദ്ദേഹം ചോദിക്കുന്നത്‌. 

 പ്രതി പട്ടികയില്‍ പോലീസ്‌ പോര്‌ ചേര്‍ത്ത ആളെ സപ്പോട്ട്‌ ചെയ്‌തതല്ലെന്നുംമനഷ്യത്വം തൊട്ട്‌ തീണ്ടിയവര്‍ ചിന്തിക്കാന്‍ വേണ്ടി മാത്രമാണ്‌ ഇതൊക്കെ പറഞ്ഞതെന്നും ജോസ്‌ തോമസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക