Image

മലയാളി എക്യൂമെനിക്കല്‍ ചര്‍ച്ച് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 12-ന് ക്യൂന്‍സില്‍

Published on 09 August, 2017
മലയാളി എക്യൂമെനിക്കല്‍ ചര്‍ച്ച് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 12-ന് ക്യൂന്‍സില്‍
ന്യൂയോര്‍ക്ക്: ഇന്നത്തെ തലമുറ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതും, കാണുവാനും ആഗ്രഹിക്കുന്നതും ആയ കായിക ഇനം ക്രിക്കറ്റ് ആണെന്നുള്ളത് നിസംശയം പറയാം.

ക്രിക്കറ്റ് ആസ്വദിക്കുന്നതിനോടൊപ്പം ചികിത്സാ സഹായം തേടുന്ന ഒരുപറ്റം കുട്ടികള്‍ക്കു ഒരു കൈത്താങ്ങായി ആശ്വാസം പകരുവാനും ഈ ക്രിക്കറ്റ് കാരണം ആക്കിത്തീര്‍ക്കുകയാണ് അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ ഉള്ള ഒരു പറ്റം മലയാളി ചെറുപ്പക്കാര്‍.

Cricket for a Cause എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ടെന്നീസ് ബോള്‍ ക്രിക്കറ്റ് പരമ്പരയുടെ പ്രധാന ഉദ്ദേശം ചാരിറ്റി എന്നുള്ളതാണ്. പലതരം അസുഖങ്ങളാല്‍ വലയുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിവിധ രീതിയില്‍ ആശ്രയം ആകുന്ന Ronald McDonald House of Long Island, A Non-profit organization (Located in the Cohen Children’s Medical Center of New York campus) ഇന്, ഈ ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന തുക സംഭാവന ആയി നല്‍കും.

കഴിഞ്ഞ കൊല്ലം ഓഗസ്റ്റ് 20 ആരുന്നു ഈ സംരഭത്തിന് തുടക്കം കുറിച്ചത്. അന്ന് നടന്ന മത്സരത്തില്‍ ട.േ ടലേുവലി' െഗിമിമ്യമ ഇമവേീഹശര ഇവൗൃരവ ഒലാുേെലമറജേതാക്കള്‍ ആവുകയും ചെയ്തു . ആ പാരമ്പരയോട് അനുബന്ധിച്ചു 1,000 US Dollar, Fr. Johny Chengalan CMI ന്റെ സാന്നിധ്യത്തില്‍ Ronald McDonald House of Long Island, A Non-profit organization - ന് സംഭാവന ആയി കൊടുക്കാനും സാധിച്ചു ഈ വര്‍ഷവും ഈ പരമ്പര അരങ്ങേറുന്നത് ന്യൂയോര്‍ക്ക് ക്വീന്‍സില്‍ ഉള്ള Cunningham പാര്‍ക്കില്‍, ഓഗസ്റ്റ് 12ന് ആണ്.

ന്യൂയോര്‍ക്ക് െ്രെടസ്‌റ്റേറ്റ് ഏരിയയില്‍ ഉള്ള 8 മലയാളി ചര്‍ച്ച് ക്രിക്കറ്റ് ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ മാറ്റുരക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒരു ചര്‍ച്ച് എക്യൂമെനിക്കല്‍ കൂട്ടായ്മ്മക്കും കൂടി ഈ പരമ്പര സാക്ഷ്യം വഹിക്കും എന്നാണ് ഇതിനു നേതൃത്വം നല്‍കുന്ന ജിന്‍സ് ജോസഫ് പറഞ്ഞത്. ജിന്‍സിനോടൊപ്പം ഈ പരമ്പര പ്രാവര്‍ത്തികം ആക്കുവാനും മറ്റും ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് രജി ജോര്‍ജ്,മനു ജോര്‍ജ്, ജോഷ് ജോസഫ്, ജോപിസ് അലക്‌സ്, റോജിസ് ഫിലിപ്പ്, ഗോകുല്‍ രാജ്, മെജോ മാത്യു, ജെറി ജോര്‍ജ് എന്നീ ചെറുപ്പക്കാര്‍ ആണ്.

ഇതിന്റെ നടത്തിപ്പിന് ആവശ്യം ആയ ചിലവുകള്‍ സ്‌പോണ്‍സര്‍ ചെയ്ത JAYTOM Reatly,TLJ Sports, Public Trust Reatly Group, Sanjoy Augustine CPAPLLC, CB Vijaya photography എന്നിവരോടുള്ള പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു. ഈ സംരഭം ജയിപ്പിക്കുവാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണവും പ്രാര്‍ത്ഥനയും പ്രെതീക്ഷിക്കുന്നു.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ Call or Text ജിന്‍സ് ജോസഫ്: 6467251564 മനു ജോര്‍ജ്: 5165700781 ജോഷ് ജോസഫ്: 5163026804 ജോപിസ് അലക്‌സ്: 7185010557 റോജിസ് ഫിലിപ്പ്: 5167283623 രജി ജോര്‍ജ് 7326703199 ഗോകുല്‍ രാജ്: 7189740703 മെജോ മാത്യു: 5163764528 ജെറി ജോര്‍ജ്: 5167108886
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക