Image

ഹാറ്റ്‌റോയില്‍ നടക്കുന്ന ക്രിസ്‌തോസ് ക്ലാസിക് 2017 ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഏബ്രഹാം മാത്യു, ഫിലദല്‍ഫിയാ Published on 09 August, 2017
ഹാറ്റ്‌റോയില്‍ നടക്കുന്ന ക്രിസ്‌തോസ് ക്ലാസിക് 2017 ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലദല്‍ഫിയാ. ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന ക്രിസ്‌തോസ് ക്ലാസിക് 2017 ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആഗസ്റ്റ് 12 ശനിയാഴ്ച ഹാറ്റ്‌റോയിലെ 2950 ടേണ്‍പൈക്ക് ഡ്രൈവിലുള്ള റെനിഗ്രെയ്ഡ്‌സില്‍ നടക്കും. ടൂര്‍ണമെന്റില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങില്‍ നിന്നും 14 ഓളം ടീമുകള്‍ പങ്കെടുക്കുമെന്ന് കോ ഓര്‍ഡിനേറ്റര്‍ വിനു ഏബ്രഹാം ജെയിക്ക മാത്യു എനിവര്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ 7 മണിക്ക് റെജിസ്‌ട്രേഷന്‍ ആരംഭിക്കും. 8 മണിക്ക് നടക്കുന്ന ഓപ്പണിംങ് സെറിമണി ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.അനീഷ് തോമസ് തോമസ് , യൂത്ത് ചാപ്ലെയിന്‍ റവ.ഡെന്നിസ് ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്യും.ദേശീയ ഗാനാലാപനത്തിനു ശേഷം ടൂര്‍ണമെന്റ ് ആരംഭിക്കും. മൂന്ന് കോര്‍ട്ടുകളിലായി നടക്കുന്ന മത്സരങ്ങള്‍ കാണികള്‍ക്ക് നയനാനമ്പം പകരും. കോര്‍ട്ട് 1, ഷെറില്‍ ക്രിസ്റ്റീനയും, കോര്‍ട്ട 2, ഐറീന്‍, സിന്‍ഡ്യാ, സിഡ്‌നി എന്നിവരും , കോര്‍ട്ട് 3, ജാസ്മിന്‍, ക്രിസ്റ്റിന്‍, ഷാനന്‍ എന്നിവരും കൈകാര്യം ചെയ്യും.

വിജയിക്കുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും.ന്യൂജേഴ്‌സി ന്യൂയോര്‍ക്ക് പെന്‍സിവാനിയാ എന്നീ ട്രൈസ്റ്റേറ്റ് ഏറിയായില്‍ നിന്നും പങ്കെടുക്കുന്ന ടീമുകളുടെ പ്രകടനം കാണുവാന്‍ എലാ മലയാളി സുഹൃത്തുക്കളേയും ഹാറ്റ്‌റോയിലെ റെനിഗ്രെയിഡിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികളോടൊപ്പം ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.അനീഷ് തോമസ് തോമസ് , യൂത്ത് ചാപ്ലെയിന്‍ റവ.ഡെന്നിസ് ഏബ്രഹാം എന്നിവര്‍ അറിയിച്ചു. വിനു ഏബ്രഹാം, ജെയിക്ക് മാത്യു, റോണി തോമസ്, ഫെലിക്‌സ് തോമസ് ആഷിഷ്‌ബേബി, ആല്‍വിന്‍ ജോണ്‍ എനിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ത്ത അയച്ചത്: ഏബ്രഹാം മാത്യു, ഫിലദല്‍ഫിയാ
ഹാറ്റ്‌റോയില്‍ നടക്കുന്ന ക്രിസ്‌തോസ് ക്ലാസിക് 2017 ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിഹാറ്റ്‌റോയില്‍ നടക്കുന്ന ക്രിസ്‌തോസ് ക്ലാസിക് 2017 ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക