ചിന്താ ജെറോമിന് നേരെ ആക്രമണം; അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു
Published on 10 August, 2017
തിരുവനന്തപുരം :സംസ്ഥാന യുവജന ക്ഷേമ കമ്മീഷന് അധ്യക്ഷ
ചിന്താജെറോമിന് നേരെ ആക്രമണം. ആറ്റിങ്ങല്‍ കല്ലമ്പലത്തുവെച്ചാണ് ചിന്ത
സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ യുവാവിന്റെ ആക്രമണം ഉണ്ടായത്. ആനത്തലവട്ടം
സ്വദേശി വിശാഖാണ് ആക്രമിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍
ഏല്‍പ്പിച്ചു.
ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച്
വാഹനത്തിന്റെ ബോണറ്റും ബംപറും കേടുവരുത്തി. പ്രതി മാനസിക രോഗിയാണെന്ന്
സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല