Image

രാജ്യത്തെ മുസ്ലീങ്ങള്‍ സുരക്ഷയെക്കുറിച്ചോര്‍ത്ത്‌ വ്യാകുലരാണെന്ന്‌ സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി

Published on 10 August, 2017
രാജ്യത്തെ മുസ്ലീങ്ങള്‍ സുരക്ഷയെക്കുറിച്ചോര്‍ത്ത്‌ വ്യാകുലരാണെന്ന്‌ സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി

ന്യൂദല്‍ഹി: രാജ്യത്തെ മുസ്ലീങ്ങള്‍ സുരക്ഷ കാരണങ്ങളെയോര്‍ത്ത്‌ ഏറെ ആശങ്കാകുലാരണെന്ന്‌ സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി. സുരക്ഷയ്‌ക്ക്‌ കോട്ടം തട്ടുമോ എന്ന ഉത്‌കണ്‌ഠയോടെയാണ്‌ മുസ്ലീം സമുദായം ജീവിക്കുന്നതെന്നും ഇവരുടെ സുരക്ഷയ്‌ക്ക്‌ ഭീഷണി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ്‌ അന്‍സാരി ഇത്തരത്തിലുള്ള പ്രസ്‌താവന നടത്തിയത്‌. രാജ്യത്തെ അസഹിഷ്‌ണുതയെക്കുറിച്ച്‌ പ്രധാനമന്ത്രിയോടും മറ്റ്‌ ക്യാബിനറ്റ്‌ മന്ത്രിമാരോട്‌ സൂചിപ്പിച്ചിരുന്നതായി അന്‍സാരി വ്യക്തമാക്കി.

രാജ്യത്തെ വിവിധയിടങ്ങളില്‍ മുസ്ലീം വിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച്‌ കേള്‍ക്കാനിടയായി. ഇതില്‍ നിന്നെല്ലാം മുസ്ലീങ്ങള്‍ക്ക്‌ തങ്ങള്‍ക്ക്‌ ലഭിക്കുന്ന സുരക്ഷ ഇല്ലാതാകുമോ എന്ന ഭയം ഉണ്ടെന്ന്‌ മനസിലാക്കാന്‍ സാധിക്കുമെന്നും അന്‍സാരി പറയുന്നു.

രാജ്യത്തെ സഹിഷ്‌ണുത ഏറെ ആവശ്യമാണ്‌. നാനവിധ ജാതി മതസ്ഥര്‍ ഒരുമിച്ച്‌ താമസിക്കുന്ന ഇന്ത്യയില്‍ സമധാനം നിലനിര്‍ത്തേണ്ടത്‌ അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക