Image

ദേശീയ പാതയോരത്തെ മദ്യനിരോധനം: വിധിയില്‍ ഭേദഗതി വരുത്താനാകില്ലെന്ന്‌ സുപ്രീം കോടതി

Published on 10 August, 2017
ദേശീയ പാതയോരത്തെ മദ്യനിരോധനം: വിധിയില്‍ ഭേദഗതി വരുത്താനാകില്ലെന്ന്‌ സുപ്രീം കോടതി


ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ ഉളള എല്ലാ മദ്യശാലകളും പൂട്ടണമെന്ന വിധിയില്‍ ഭേദഗതി വരുത്താനാകില്ലെന്ന്‌ സുപ്രീം കോടതി. വിധിയില്‍ വ്യക്തതയും ഭേദഗതിയും വരുത്തണമെന്നാവശ്യപ്പെട്ട്‌ മദ്യശാല ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി.

ബാര്‍ ഉടമകളുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ കേഹാര്‍ പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ ഇതിനകം പറഞ്ഞ്‌ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ മാറി മാത്രമേ മദ്യശാലകള്‍ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രിം കോടതിയുടെ നേരത്തെയുളള വിധി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക