Image

സ്‌ത്രീകളെ പുറത്താക്കുന്ന അനാചാരത്തെ തുടച്ച്‌ നീക്കി നേപ്പാള്‍ സര്‍ക്കാര്‍

Published on 10 August, 2017
സ്‌ത്രീകളെ പുറത്താക്കുന്ന അനാചാരത്തെ തുടച്ച്‌  നീക്കി നേപ്പാള്‍ സര്‍ക്കാര്‍

കാഠ്‌മണ്‌ഠു: സ്‌ത്രീ സുരക്ഷയില്‍ പുതുചരിത്രം കുറിച്ച്‌ നേപ്പാള്‍ സര്‍ക്കാര്‍. ആര്‍ത്തവ സമയത്ത്‌ സ്‌ത്രീകളെ വീട്ടില്‍ നിന്ന്‌ പുറത്താക്കുന്ന ചൗപദി എന്ന അനാചാരത്തെ തുടച്ച്‌ നീക്കിയിരിക്കുകയാണ്‌ നേപ്പാള്‍ സര്‍ക്കാര്‍. നൂറ്റാണ്ടുകളായി തുടരുന്ന ഈ അനാചാരം ആവര്‍ത്തിച്ചാല്‍ അത്‌ ക്രിമിനല്‍ കുറ്റമാകും.

നേരത്തെ സുപ്രീം കോടതി ഇത്തരം അനാചാരങ്ങള്‍ വിലക്കിയിരുന്നെങ്കിലും ചില സമുദായങ്ങള്‍ക്കിടയില്‍ ഇവ ഇപ്പോഴും നിലനിന്നിരുന്നു. ഇത്‌ ശ്രദ്ധയില്‍പ്പെട്ട സര്‍ക്കാര്‍ പുതിയ നിയമവുമായി രംഗത്തെത്തുകയായിരുന്നു. ഈ മാസം 17 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

ആര്‍ത്തവ സമയങ്ങളില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി മറ്റൊരു ഷെഡ്ഡില്‍ താമസിപ്പിക്കുന്ന രീതിയെയാണ്‌ ചൗപദി എന്നു പറയുന്നത്‌. പുതിയ നിയമം അനുസരിച്ച്‌ ഈ രീതി പിന്‍തുടരുന്നവര്‍ക്ക്‌ മൂന്ന്‌ മാസം ശിക്ഷയും 3000 പിഴയും ലഭിക്കും.

കഴിഞ്ഞ മാസം വീട്ടില്‍ നിന്നും പുറത്താക്കി മറ്റൊരു ഷെഡ്ഡില്‍ താമസിപ്പിച്ച പെണ്‍കുട്ടി പാമ്പ്‌ കടിയേറ്റ്‌ മരിച്ചസംഭവത്തെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക