Image

നൈപ്പിന്റെ നേതൃത്വത്തില്‍ ഏലൂരില്‍ സൗജന്യ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു

Published on 10 August, 2017
നൈപ്പിന്റെ നേതൃത്വത്തില്‍ ഏലൂരില്‍ സൗജന്യ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു
ഏലൂര്‍: നോര്‍ത്ത് അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ ഐ,ടി കമ്പനികളുടെ സംഘടനയായ നൈപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ ഏലൂര്‍ ഗ്രാമത്തില്‍ സൗജന്യ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ ഇന്ത്യന്‍ കമ്പനിയായ Docspot ഉം ഏലൂരിലെ സ്ത്രീ കൂട്ടായ്മയായ ശ്രീഭദ്ര സ്വയം സഹായ സംഘവും സംയുക്തമായാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. തേവര്‍വട്ടം ഏലൂര്‍ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ശ്രീഭദ്രാ ഹാളില്‍ വച്ചു നടന്ന ക്യാമ്പ് തൈക്കാട്ടുശേരി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജയകുമാരി ഉദ്ഘാടനം ചെയ്തു.

ഡോക്‌സ്‌പോട്ട് കമ്പനിയില്‍ തന്നെ നിര്‍മ്മിച്ചെടുത്ത അത്യാധുനിക ഉപകരണം കൊണ്ട് ക്യാമ്പിനെത്തിയ ആളുകള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, പള്‍സ്, ഇ.സി.ജി എന്നിവ പരിശോധിച്ചു. വരുംനാളുകളില്‍ ഡോക്‌സ്‌പോട്ട് എന്ന ഉപകരണത്തിന്റെ പ്രധാന്യം ജനങ്ങളെ അറിയിച്ചുകൊണ്ട് കൂടുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്ന് കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.

ഇതുപോലുള്ള ക്യാമ്പുകള്‍ നിങ്ങളുടെ പ്രദേശത്ത് നടത്തുവാന്‍ താത്പര്യം ഉണ്ടെങ്കില്‍ ബന്ധപ്പെടുക: ഫോണ്‍: 847 562 1051.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക