Image

ദുല്‍ഖറിന് ബോളിവുഡ് അരങ്ങേറ്റം, ഒപ്പം ഇര്‍ഫാന്‍ ഖാനും

Published on 10 August, 2017
ദുല്‍ഖറിന് ബോളിവുഡ് അരങ്ങേറ്റം, ഒപ്പം ഇര്‍ഫാന്‍ ഖാനും

മലയാള സിനിമ ലോകത്ത് മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യയിലെ തന്നെ സ്‌റ്റൈലിഷായ യുവതാരങ്ങളുടെ പട്ടികകളില്‍ നിരവധി തവണ ആദ്യ സ്ഥാനങ്ങളില്‍ ദുല്‍ഖര്‍ ഇടം പിടിച്ചു. ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് താരം.

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരളമായിരിക്കും. അതിനാല്‍ തന്നെ ക്രൂവിലും ധാരാളം മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകും. ഉടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ബോളിവുഡിലെ പ്രമുഖ നടന്‍ ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ ദുല്‍ഖറിനൊപ്പമുണ്ടാകും.

ഇപ്പോള്‍ മലയാളത്തിനൊപ്പം മറ്റു ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദുല്‍ഖര്‍ ശ്രമിക്കുന്നത്. തെലുങ്കില്‍ അരങ്ങേറ്റ് ചിത്രമായ മഹാനടിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴിലും ദുല്‍ഖര്‍ രണ്ട് ചിത്രങ്ങള്‍ ഏറ്റൈടുത്തിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക