Image

കുംഭകോണത്ത്‌ സ്‌കൂളിന്‌ തീപിടിച്ച്‌ 94 കുട്ടികള്‍ മരിച്ച സംഭവം; ഏഴ്‌ പ്രതികളുടെ ശിക്ഷ കോടതി മരവിപ്പിച്ചു

Published on 11 August, 2017
കുംഭകോണത്ത്‌ സ്‌കൂളിന്‌ തീപിടിച്ച്‌ 94 കുട്ടികള്‍ മരിച്ച സംഭവം; ഏഴ്‌ പ്രതികളുടെ ശിക്ഷ കോടതി മരവിപ്പിച്ചു


ചെന്നൈ: കുംഭകോണത്ത്‌ സ്‌കൂള്‍ കെട്ടിടത്തിന്‌ തീപിടിച്ച്‌ 2004ല്‍ 94 സ്‌കൂള്‍ കുട്ടികള്‍ വെന്തുമരിച്ച കേസിലെ എഴ്‌ പ്രതികളുടെ ശിക്ഷാ വിധി കോടതി മരവിപ്പിച്ചു. കോടതി പുതുതായി രണ്ട്‌ പേര്‍ക്ക്‌ ജീവപര്യന്തം വിധിച്ചു. സ്‌കൂള്‍ സ്ഥാപകന്‍ പളനിസാമി, സ്‌കൂളിലെ പാചകക്കാരി വാസന്തി എന്നിവര്‍ക്കാണ്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്‌.

2004 ജൂലൈ 16നാണ്‌ കുംഭകോണം ധരാപുരത്തെ സരസ്വതി െ്രെപമറി സ്‌കൂളില്‍ തീപിടുത്തമുണ്ടായത്‌. അപകടത്തില്‍ 94 വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 18 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ജസ്റ്റിസുമാരായ എം. സത്യനാരായണന്‍, വിഎം വേലുമണി, എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ നടപടി. 2014ല്‍ കേസ്‌ പരിഗണിക്കുകയായിരുന്ന തഞ്ചാവൂര്‍ ജില്ലാ സെഷന്‍സ്‌ കോടതി സ്‌കൂള്‍ സ്ഥാപകന്‍ പളനിസാമിക്ക്‌ ജീവപര്യന്തം തടവും സ്‌കൂളിന്റെ പ്രധാന അധ്യാപിക സന്താനലക്ഷ്‌മി ഉള്‍പ്പെടെ എട്ടുപേര്‍ക്ക്‌ അഞ്ചു വര്‍ഷം കഠിന തടവും മറ്റൊരള്‍ക്ക്‌ രണ്ട്‌ വര്‍ഷം തടവുമാണ്‌ വിധിച്ചത്‌.

ഇപ്പോഴത്തെ വിധിയില്‍ പളനിസാമിയെ വീണ്ടുമൊരു ജീവപര്യന്തത്തിനു കൂടി കോടതി ശിക്ഷിച്ചു. നേരത്തെ കോടതി വിധിച്ചിരുന്ന പിഴത്തുക വെട്ടിച്ചുരുക്കി 1,16,500 രൂപയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക