Image

റെക്‌സ് ബാന്‍ഡ് മെഗാ ഷോ കാന്‍ബറയില്‍; പ്രവേശന പാസുകള്‍ ഓണ്‍ലൈനിലും

Published on 11 August, 2017
റെക്‌സ് ബാന്‍ഡ് മെഗാ ഷോ കാന്‍ബറയില്‍; പ്രവേശന പാസുകള്‍ ഓണ്‍ലൈനിലും
കാന്‍ബറ: ലോക പ്രശസ്ത ക്രിസ്ത്യന്‍ സംഗീത ബാന്‍ഡായ ’റെക്‌സ് ബാന്‍ഡി’ന്റെ സംഗീത പരിപാടി ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ നടക്കും. നവംബര്‍ 10നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് ക്യൂന്‍ബെയ്ന്‍ ബൈസന്ൈറനാല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തിലാണ് മെഗാ മ്യൂസിക് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 

പരിപാടിയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം സീറോ മലബാര്‍ മെല്‍ബണ്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി നിര്‍വഹിച്ചു. ഓ കോണര്‍ സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ചടങ്ങില്‍ വിവിധ കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. വികാരി ഫാ. മാത്യു കുന്നപ്പിള്ളി നേതൃത്വം നല്‍കി. 

1990ല്‍ കേരളത്തില്‍ കൊച്ചി കേന്ദ്രമായി ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ക്രിസ്തീയ സംഗീത ബാന്‍ഡ് ഗ്രൂപ്പാണ് ’റെക്‌സ് ബാന്‍ഡ്’. ലോക പ്രസിദ്ധ കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസി, പ്രസിദ്ധ സിനിമ സംഗീത സംവിധായകനും ഗായകനുമായ അല്‍ഫോന്‍സ് ജോസഫ്, ബീന മനോജ്, ഷില്‍ട്ടന്‍ പിന്‍ഹീറോ, ലിന്റ്റെന്‍ ബി. അറൂജ, ഹെക്ടര്‍ ലൂയിസ് എന്നിവരുടെ നേതൃത്വത്തില്‍ 25ഓളം കലാകാരന്മാരാണ് വേദിയിലെത്തുക. മനോജ് സണ്ണി (കോര്‍ഡിനേറ്റര്‍), മനോജ് ജോണ്‍ ഡേവിഡ് (സൗണ്ട്), ആന്റണി മാത്യു (ഓര്‍ക്കസ്ട്ര), ടോമി ഡേവിഡ് (പെര്‍ക്കേഷന്‍), ഉമേഷ്, ജയ്ബി, ജിപ്‌സണ്‍ (കോറിയോഗ്രാഫേഴ്‌സ്) എന്നിവരാണ് പിന്നണിയില്‍. 

എല്ലാ രാജ്യക്കാര്‍ക്കും ഒരുപോലെ ആസ്വാദനം നല്‍കത്തക്ക രീതിയില്‍ പ്രധാനമായും ഇംഗ്ലീഷിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. സംഗീതം, ബാന്‍ഡ്, ഡാന്‍സ്, ലൈറ്റ് ഷോ എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് മൂന്നുമണിക്കൂര്‍ നീളുന്ന പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. ഇരുപതിലേറെ രാജ്യങ്ങളിലായി 3000ല്‍ അധികം സ്‌റ്റേജ് ഷോകള്‍ നടത്തിയിട്ടുള്ള റെക്‌സ് ബാന്‍ഡിന്റെ മൂന്നാമത് ഓസ്‌ട്രേല്യന്‍ പര്യടനമാണിത്. സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ എട്ടു കേന്ദ്രങ്ങളില്‍ ഇത്തവണ ’റെക്‌സ് ബാന്‍ഡ്’ ക്രിസ്ത്യന്‍ മ്യൂസിക് ഷോ നടക്കും. 

പരിപാടിയുടെ ടിക്കറ്റ് വില്പനക്കും പ്രചാരണത്തിനും വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മലയാളികളെ കൂടാതെ മറ്റു രാജ്യക്കാരും ഓസ്‌ട്രേലിയന്‍സും പരിപാടിയില്‍ പങ്കെടുക്കുമെന്നതിനാല്‍ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്പനയും ആരംഭിച്ചു. ടിക്കറ്റുകള്‍ ംംം.േൃ്യയീീസശിഴ.രീാ/ഞഘഝഅ, ംംം.േെമഹുവീിമെ.രീാ.മൗ എന്നീ വെബ്‌സൈറ്റുകള്‍ വഴി ലഭിക്കും. കൂടാതെ നേരിട്ടുള്ള ടിക്കറ്റു വില്പനക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഫാ. മാത്യു കുന്നപ്പിള്ളില്‍ (ഫോണ്‍:0478059616), പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ബെന്നി കണ്ണന്പുഴ (ഫോണ്‍:0469658968) എന്നിവരില്‍ നിന്നും ലഭിക്കും.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക