Image

നോര്‍ക്ക ഐഡി കാര്‍ഡ് വിതരണവും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസും

Published on 11 August, 2017
നോര്‍ക്ക ഐഡി കാര്‍ഡ് വിതരണവും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസും
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ നോര്‍ക്ക ഐഡി കാര്‍ഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭിച്ചു കൊണ്ടിരിക്കുന്ന കാര്‍ഡുകളുടെ വിതരണവും, കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 വ്യാഴാഴ്ച വൈകീട്ട് 6.30ന് അബ്ബാസിയ അല്‍ഫോന്‍സാ ഹാളില്‍ വച്ചും, ഓഗസ്റ്റ് 11 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മംഗഫ് കല സെന്ററില്‍ വച്ചുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറ്കടര്‍ എന്‍. അജിത് കുമാര്‍ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ക്ലസെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക