Image

നയാഗ്ര വെള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയും

Published on 11 August, 2017
നയാഗ്ര വെള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയും
കൊല്ലം: നയാഗ്ര വെള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയും. 15-ന് ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റ് നേരമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ നിറങ്ങളണിയുക. സമീപം ക്രമീകരിച്ചിട്ടുള്ള ഇല്യുമിനേഷന്‍ ടവറിലെ ലൈറ്റുകളില്‍നിന്നാണ് പ്രകാശം പകരുന്നത്.

ബഫലോ സര്‍വകലാശാലയിലെ അഡ്മിസ്ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായര്‍ മുന്‍കൈയെടുത്താണ് ഇത് സാധ്യമാക്കുന്നത്.

എണ്ണൂറ് കുടുംബങ്ങളുള്ള ബഫലോ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റാണ് സിബു. കൊല്ലം ശൂരനാട് മേലേവീട്ടില്‍ ശിവശങ്കരപ്പിള്ളയുടെ മകനായ സിബു കുടുംബസമേതം 13 വര്‍ഷമായി ന്യൂയോര്‍ക്കിലാണ്. ഭാര്യയും രണ്ടുമക്കളുമുണ്ട്. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക