Image

എട്ടു ദിനരാത്രങ്ങള്‍ നീളുന്ന ദിവ്യകാരുണ്യ ആരാധന മാഞ്ചസ്റ്ററില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 05 March, 2012
എട്ടു ദിനരാത്രങ്ങള്‍ നീളുന്ന ദിവ്യകാരുണ്യ ആരാധന മാഞ്ചസ്റ്ററില്‍
മാഞ്ചസ്റ്റര്‍: ജീസസ്‌ യൂത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയില്‍ എമ്പാടും നടന്നുവരുന്ന നൂറു ദിവസം നീളുന്ന ദിവ്യകാരുണ്യ ആരാധനയുടെ ഭാഗമായി എട്ടു ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി മാഞ്ചസ്റ്ററില്‍ ദിവ്യകാരുണ്യ ആരാധന നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ്‌സൈറ്റിലെ സെന്റ്‌ ജോസഫ്‌ ദേവാലയത്തിലാണ്‌ അനുഗ്രഹദായകമായ ആരാധന.

രാവിലെ ഒന്‍പതിന്‌ നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയെത്തുടര്‍ന്ന്‌ ആരാധനയ്‌ക്ക്‌ തുടക്കമാവും. മാര്‍ച്ച്‌ പത്തിന്‌ രാവിലെ പത്തിന്‌ ദിവ്യബലിയെ തുടര്‍ന്ന്‌ നടക്കുന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തോടെയും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തോടെ ആരാധന സമാപിക്കും. ഒഴിവു സമയങ്ങളില്‍ ആരാധനയില്‍ പങ്കെടുത്ത്‌ ദിവ്യകാരുണ്യ ശക്തി അനുഭവിച്ചറിയുന്നതിനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും ജീസസ്‌ യൂത്ത്‌ മാഞ്ചസ്റ്റര്‍ ടീം സ്വാഗതം ചെയ്‌തു.

പള്ളിയുടെ വിലാസം: St. Joseph Church, Portland crescent, Longsight, Manchester.
എട്ടു ദിനരാത്രങ്ങള്‍ നീളുന്ന ദിവ്യകാരുണ്യ ആരാധന മാഞ്ചസ്റ്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക