Image

ഇന്ത്യ പ്രസ് ക്ലബ് പത്രപ്രവര്‍ത്തക പുരസ്‌കാരം ഫ്രാന്‍സിസ് തടത്തിലിന് ; ജീമോന്‍ റാന്നിക്കു പ്രത്യേക പ്രശംസ-

ഡോക്ടര്‍ ജോര്‍ജ് കാക്കനാട് Published on 11 August, 2017
 ഇന്ത്യ പ്രസ് ക്ലബ്  പത്രപ്രവര്‍ത്തക പുരസ്‌കാരം  ഫ്രാന്‍സിസ് തടത്തിലിന് ;  ജീമോന്‍ റാന്നിക്കു  പ്രത്യേക  പ്രശംസ-
ചിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ  വര്‍ഷത്തെ മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് അമേരിക്കയിലെ  പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിന്. അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇ  മലയാളിയില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന 'നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ' എന്ന  ലേഖനപരമ്പരക്കാണ്  അദ്ദേഹത്തിന്  അവാര്‍ഡിനര്‍ഹനാക്കിയത്. അമേരിക്കയിലെ മലയാള പത്രപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച അവാര്‍ഡ് അപേക്ഷകളില്‍ നിന്ന് പ്രവാസി മലയാള പത്രപ്രവത്തന മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍  പരിഗണിച്ചാണ് തോമസ് മാത്യു (ജീമോന്‍ റാന്നി)വിനു  പ്രത്യേക അംഗീകാരം നല്‍കാന്‍ അവാര്‍ഡ് കമ്മിറ്റി തീരുമാനിച്ചത്. ഓഗസ്റ്റ് 24,25,26 തീയതികളില്‍   ചിക്കാഗോയിലെ ഇസ്റ്റിക്ക ഇന്റര്‍നാഷണല്‍ ഹോട്ടലില്‍  നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  ഏഴാമത് സമ്മേളനത്തില്‍ . 26 നു വൈകുന്നേരം  കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ പത്രപ്രവര്‍ത്തകര്‍ , അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക സാമൂഹ്യ മേഖലയിലുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കേരള കൃഷി മന്ത്രി വി.എസ്.

സുനില്‍കുമാറില്‍നിന്നാണ്  അവാര്‍ഡ് ഏറ്റുവാങ്ങുന്നത്.22 വര്‍ഷത്തെപത്രപ്രവര്‍ത്തനപരിചയമുള്ള ഫ്രാന്‍സിസ്  പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം  2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്.. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് ഇപ്പോള്‍ ഇമലയാളിയില്‍ ന്യൂസ് എഡിറ്റര്‍ ആണ്. 

കേരളത്തില്‍  പത്രപ്രവര്‍ത്തന പരിശീലന കാലം മുതല്‍ ഉന്നതങ്ങളിലേക്ക് കയറിയ പടവുകള്‍ പിന്നിട്ടപ്പോള്‍ ഉണ്ടായ സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്ന കഥകള്‍ ആസ്പദമാക്കിയിട്ടുള്ള   23  അധ്യായം പിന്നിട്ട ഏറെ ശ്രദ്ധേയമായ ഈ സുദീര്‍ഘ ലേഖനപരമ്പര അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ  പി.പി. ചെറിയാന്‍ ചെയര്‍മാനായ അവാര്‍ഡ് കമ്മിറ്റി ഐകകണ്‌ഠേനെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന പ്രവാസി പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളമായിരുന്നു മറ്റൊരു അവാര്‍ഡ് കമ്മിറ്റി അംഗം.

.റാന്നി സെയിന്റ് തോമസ് കോളേജിലെ മുന്‍ കോളേജ് യൂണിയന്‍   ചെയര്‍മാനായിരുന്ന തോമസ് മാത്യു (ജീമോന്‍ റാന്നി) നോര്‍ത്ത് അമേരിക്ക യൂറോപ്പ്  മാര്‍ത്തോമ്മാ ഭദ്രാസന  മീഡിയ കമ്മിറ്റി അംഗം കൂടിയാണ്.

94 97ല്‍ കാലയളവില്‍ ദീപികയില്‍ ജേര്‍ണലിസംട്രെയ്‌നിയായിതുടക്കം കുറിച്ച ഫ്രാന്‍സിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂര്‍ തന്നെയായിരുന്നു.ഇക്കാലയളവില്‍ പ്രഥമപുഴങ്കരബാലനാരായണനല്‍എന്‍ഡോവ്‌മെന്റ്, പ്ലാറ്റൂണ്‍പുരസ്‌കാരം (1997). ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിങ്  എഡിറ്റര്‍ പുരസ്‌കാരവും  ഫ്രാന്‍സിസിനായിരുന്നു. 199798 ദീപിക കൊച്ചിബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം  1998ല്‍ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോര്‍ട്ടിങ്, 1999ല്‍ദീപികപാലക്കാട്ബ്യൂറോചീഫ്, 2000ത്തില്‍കോഴിക്കോടു രാഷ്ട്രദീപികയുടെ  എഡിറ്റര്‍ ഇന്‍ ചാര്‍ജ്, അതേവര്‍ഷം  കോഴിക്കോട്ബ്യൂറോചീഫ് , ഇക്കാലയളവില്‍ മാറാട്കലാപത്തെക്കുറിച്ചും മുത്തങ്ങവെടിവയ്പിനെക്കുറിച്ചും ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോര്‍ട്ടിങ്ങുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മുത്തങ്ങയില്‍ വെടിവയ്പ്പ് നടക്കുക്കുമ്പോള്‍ ദൃഢസാക്ഷിയായിരുന്ന ഫ്രാന്‍സിസ് നടത്തിയ റിപ്പോര്‍ട്ടുകള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു..മാറാട്കലാപത്തെ കുറിച്ച്ഫ്രാ  ന്‍സിസ്തടത്തില്‍ തയാറാക്കിയറിപ്പോര്‍ട്ടുകള്‍ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനല്‍  റിപ്പോര്‍ട്ടിലെ  ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതല്‍ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ആയി നിയമിതനായ ഫ്രാന്‌സിസ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ഈ  പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തകന്‍ ആയിരുന്നു..
കേരളകലാമണ്ഡലത്തെകുറിച്ച്എഴുതിയ ' മഹാകവീമാപ്പ് ', പരിസ്ഥിതിപ്രശ്‌നങ്ങളെകുറിച്ചു തയാറാക്കിയ 'രക്തരക്ഷസുകളുടെ മഹാനഗരം' എന്നി ലേഖന പരമ്പരകള്‍ക്കായിരുന്നു  അവാര്‍ഡുകള്‍ ലഭിച്ചത്.  . ദേശീയഅന്തര്‍ദേശീയസംസ്ഥാനതല കായികമല്‍സരങ്ങള്‍, സംസ്ഥാനസ്‌കൂള്‍യുവജനോല്‍സവം റിപ്പോര്‍ട്ടിംഗ്  കോ  ഓര്‍ഡിനേറ്റര്‍, ദേശീയസാഹിത്യോല്‍സവം, നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍  അന്തര്‍ദേശീയ ഫിലിംപെസ്റ്റിവല്‍ തുടങ്ങിയവ  റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കൂടാതെ നിരവധിബ്രേക്കിംഗ് ന്യൂസുകള്‍  പതിനൊന്നര വര്ഷം നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ നടത്തി. 1നടത്തിയിരുന്നു.999 ലെ പാര്‌ലമെന്റ് തെരഞ്ഞെടുപ്പിന് ബിഹാര്‍, യൂ.പി.,  ജാര്‍ഖണ്ഡ്, എം.പി, ഛത്തീസ്ഗഢ് , ഒറീസ്സ എന്നിവിടങ്ങളില്‍ തെരെഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്നു.

അമേരിക്കയില്‍ എത്തിയ ശേഷം ആദ്യ കാലങ്ങളില്‍ സജീവ പത്രപ്രവര്‍ത്തനം നടത്തിയ  ഫ്രാന്‍സിസ് കഴിഞ്ഞ കുറച്ചുകാലമായി കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂര്‍ണമായും വിട്ടു നിന്നു, കാന്‍സറിനെതിരെ ഒരു  ധീര യോദ്ധാവിനെപ്പോലെ പൊരുതിയ ഫ്രാന്‍സിസ് പല ഘട്ടത്തിലും മരണത്തില്‍ നീന്നും  രക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ മനക്കരുത്തുകൊണ്ടു മാത്രമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രക്താര്‍ബുദം ഭേദമാകാതെ വന്നതിനെ തുടര്‍ന്ന് സ്റ്റംമ് സെല്‍ ട്രാന്‍സ്പ്ലാന്റ്‌റും നടത്തിയിരുന്നു. ഇപ്പോള്‍  കാന്‍സര്‍ പൂര്‍ണ്ണമായും മാറിയെങ്കിലും പൂര്‍ണ ആരോഗ്യം കൈവരിച്ചിട്ടില്ല, 24  ആഴ്ചകള്‍ക്കു മുന്‍പ് ഇ മലയാളിയിലൂടെയാണ് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയത്തെഴുന്നേറ്റ് സജീവ പത്രപ്രവര്‍ത്തനത്തേക്കു മടങ്ങിയെത്തിയത്.  തന്റെ സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്ന ലേഖനപരമ്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി,.ന്യൂജേഴ്‌സിയില്‍ തന്റെ അതേ അസുഖം ബാധിച്ച 8 വയസുകാരന്‍ റോണി എന്ന ബാലനെക്കുറിച്ചു എഴുതിയ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. ഇമലയാളിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഹിറ്റ് ലഭിച്ച ഈ ലേഖനം  ലോകം മുഴുവനുമുള്ള മലയാളികളിലെത്തിയിരുന്നു. ഒരാഴ്ച്ചക്കകം രണ്ടര ലക്ഷം പേരാണ് ഈ ലേഖനം വായിച്ചത്.

നേരത്തെ ,പ്രമുഖ അമേരിക്കന്‍ മലയാളി ചാനലായ എംസിഎന്‍ ചാനലിന്റെ ഡയറക്റ്റര്‍ ആയിരുന്നു . എംസിഎന്‍ ചാനലിനു വേണ്ടി 'കര്‍മവേദിയിലൂടെ' എന്ന അഭിമുഖ പരിപാടിയിലൂടെ  പ്രമുഖ രാഷ്ട്രീയസാമൂഹിക –ആത്മീയസാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കന്‍ യുവജനങ്ങള്‍ക്കായി 'ഇന്ത്യ ദിസ് വീക്ക്' എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്അപ് പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.

 ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ  ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ.മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്‌സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍ (6വേ ഗ്രേഡ്), ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍ (3 വയസ്).

അമേരിക്കയിലെ വളര്‍ന്നു വരുന്ന പത്രപ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഇന്ത്യ പ്രസ് ക്ലബ് ദേശീയ കമ്മിറ്റി  എടുത്ത മാര്‍ഗനിര്‍ദേശം കര്‍ശനമായും പാലിച്ചുകൊണ്ടാണ്  അവാര്‍ഡു ജേതാക്കളെ തീരുമാനിച്ചതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്മാന് പി പി ചെറിയാനും കമ്മിറ്റി അംഗം ജോയിച്ചന്‍ പുതുക്കുളവും അറിയിച്ചു.

 ഇന്ത്യ പ്രസ് ക്ലബ്  പത്രപ്രവര്‍ത്തക പുരസ്‌കാരം  ഫ്രാന്‍സിസ് തടത്തിലിന് ;  ജീമോന്‍ റാന്നിക്കു  പ്രത്യേക  പ്രശംസ-   ഇന്ത്യ പ്രസ് ക്ലബ്  പത്രപ്രവര്‍ത്തക പുരസ്‌കാരം  ഫ്രാന്‍സിസ് തടത്തിലിന് ;  ജീമോന്‍ റാന്നിക്കു  പ്രത്യേക  പ്രശംസ-   ഇന്ത്യ പ്രസ് ക്ലബ്  പത്രപ്രവര്‍ത്തക പുരസ്‌കാരം  ഫ്രാന്‍സിസ് തടത്തിലിന് ;  ജീമോന്‍ റാന്നിക്കു  പ്രത്യേക  പ്രശംസ-   ഇന്ത്യ പ്രസ് ക്ലബ്  പത്രപ്രവര്‍ത്തക പുരസ്‌കാരം  ഫ്രാന്‍സിസ് തടത്തിലിന് ;  ജീമോന്‍ റാന്നിക്കു  പ്രത്യേക  പ്രശംസ-
Join WhatsApp News
Joseph Padannamakkel 2017-08-12 11:35:53
പ്രസിദ്ധ പത്രപ്രവർത്തകനായ ശ്രീ ഫ്രാൻസീസ് തടത്തിലിന് പ്രസ്സ് ക്ലബ് നൽകിയ അവാർഡിൽ അഭിനന്ദിക്കുന്നു. എന്നെ വളരെയധികം സ്വാധീനിച്ച ഒരു എഴുത്തുകാരനാണ് ശ്രീ ഫ്രാൻസീസ്.  ജീവിതത്തിന്റെ നാനാ വശങ്ങളെപ്പറ്റിയും ചിന്തനീയമായ രീതിയിൽ തന്മയത്വമായി അദ്ദേഹം തന്റെ ഓരോ ലേഖനങ്ങളും അവതരിപ്പിക്കാറുണ്ട്. എല്ലാം തന്നെ എന്നും ജീവിക്കുന്ന ഈടുറ്റ ലേഖനങ്ങളുമാണ്. ഈ ചെറുപ്രായത്തിൽ തന്നെ വലിയ ഒരു അനുഭവസമ്പത്ത് അദ്ദേഹം നേടിക്കഴിഞ്ഞുവെന്ന് ലേഖനങ്ങൾ വായിക്കുന്നവർക്കെല്ലാം മനസിലാകും. എഡിറ്ററെന്ന നിലയിൽ ഇമലയാളിക്കും അദ്ദേഹം ഒരു മുതൽകൂട്ടു തന്നെയാണ്. വലിയ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടും ധീരമായ ഒരു പത്രപ്രവർത്തനമായിരുന്നു താങ്കൾ നടത്തിക്കൊണ്ടിരുന്നത്. അതിൽ ഉജ്ജ്വല വിജയം താങ്കൾ കൈവരിക്കുകയും ചെയ്തു. അതിൽ ഞാനും അഭിമാനം കൊള്ളുന്നു. താങ്കളുടെ പ്രതിഭ നിറഞ്ഞ തൂലിക അനുഗ്രഹീതമാണ്. അനുമോദിക്കുകയും ചെയ്യുന്നു.   

എന്നെ ഏറ്റവും അധികം വിസ്മയിപ്പിച്ചത് താങ്കൾ ദേവഗിരികോളേജിലുണ്ടായിരുന്ന പ്രൊഫ. ടികെ. മാണിയുടെ മകനെന്നറിഞ്ഞപ്പോഴാണ്. അദ്ദേഹം 1961-ൽ ഞാൻ ദേവഗിരിയിൽ പ്രീ യൂണിവേഴ്‌സിറ്റിയ്ക്ക് പഠിക്കുന്ന സമയം എന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. പോരാഞ്ഞ് എനിക്ക് ഇംഗ്ലീഷിന് അനേക മാസങ്ങളോളം പ്രൈവറ്റ് ട്യൂഷനും തന്നിരുന്നു. അദ്ദേഹവും ഞാനുമായി വളരെ സൗഹാർദ്ദത്തിലായിരുന്നു. എനിക്ക് വളരെ ആദരണീയനും ശാന്തനുമായിരുന്ന ആ അദ്ധ്യാപകന്റെ മകനാണ് താങ്കളെന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷവും തോന്നുന്നു. എല്ലാ വിധ നന്മകളും നേരുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക