Image

ഒന്നാം റാങ്കിന്റെ നിറവില്‍ കൃഷ്ണപ്രഭ

Published on 12 August, 2017
ഒന്നാം റാങ്കിന്റെ നിറവില്‍ കൃഷ്ണപ്രഭ

നടി കൃഷ്ണപ്രഭ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും അവധി എടുത്തിരിക്കുകയായിരുന്നു. കൃഷ്ണ പ്രഭ ഇപ്പോള്‍ വല്ലാത്ത തിളക്കത്തിലാണ്. ഭരതനാട്യം കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയാണ് കൃഷ്ണ പ്രഭ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം തേടിയിരിക്കുന്നത്.

കഴിഞ്ഞ കുറെക്കാലമായി ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ താരം അവിടെനിന്ന് ഭരതനാട്യം കോഴ്‌സും ചെയ്യുകയായിരുന്നു. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് താരം ഇപ്പോള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം കൃഷ്ണപ്രഭ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക