Image

'മെല്ലെ'യുടെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു

Published on 12 August, 2017
'മെല്ലെ'യുടെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു
 കൊച്ചി: അടുത്ത്‌ തന്നെ തീയേറ്ററുകളില്‍ എത്തുന്ന 'മെല്ലെ'യുടെ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണറായ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലിലൂടെയാണ്‌ ട്രൈലെര്‍ പുറത്തിറക്കിയത്‌. നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അമിത്‌ ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്‌, ജോജു ജോര്‍ജ്‌, ജോയ്‌ മാത്യു, പി ബാലചന്ദ്രന്‍, വിവേക്‌ ഭാസ്‌ക്കര്‍ ഹരിദാസ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണം സന്തോഷ്‌ അനിമയും ചിത്രസംയോജനം സുനീഷ്‌ സെബാസ്‌റ്യനുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. ഡോ. ഡൊണാള്‍ഡ്‌ മാത്യു സംഗീതം നല്‍കിയിരിക്കുന്നു. പശ്ചാത്തല സംഗീതം വിജയ്‌ ജേക്കബിന്റേതാണ്‌. അദ്ദേഹം ചിത്രത്തിലെ ഒരു ഗാനത്തിനും ഈണം പകര്‍ന്നിട്ടുണ്ട്‌. ജോണി സി ഡേവിഡ്‌ ആണ്‌ ത്രിയേക പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

ഒഫീഷ്യല്‍ ട്രൈലെര്‍ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=k38tWBrbKK4

മ്യൂസിക്‌247)നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം(മ്യൂസിക്‌247)നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക