Image

ബഹറിന്‍ കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ സഹായ പദ്ധതികളുടെ ഫണ്ട് കൈമാറി

Published on 12 August, 2017
ബഹറിന്‍ കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ സഹായ പദ്ധതികളുടെ ഫണ്ട് കൈമാറി
മനാമ: ബഹറിന്‍ കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള ഫണ്ട് കൈമാറ്റം നടന്നു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ നടന്നു വരുന്ന സ്‌നേഹസാന്ത്വനം പദ്ധതി, മുന്‍ കെ എംസിസി മലപ്പുറം ജില്ലാ ട്രഷററായിരുന്ന അബ്ദുല്‍ ഹമീദിന്റെ കുടുംബത്തിനുള്ള ധന സഹായം എന്നിവയ്ക്കുള്ള ഫണ്ട് കൈമാറ്റമാണ് നടന്നത്.

മനാമയിലെ ഇന്ത്യന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ പി.കെ. ബഷീര്‍ എംഎല്‍എ ഫണ്ട് കൈമാറ്റം നിര്‍വഹിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റി കെ എംസിസി, ജിസിസി കമ്മിറ്റി നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്‌നേഹസാന്ത്വനം പദ്ധതിയിലിപ്പോള്‍ 105 കാന്‍സര്‍, കിഡ്‌നി രോഗികളാണുള്ളത്. ഇതിലേക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഫണ്ട് വളാഞ്ചേരി ഗ്ലോബല്‍ കഐംസിസി ട്രഷറര്‍ ഷംസുദ്ദീന്‍ വളാഞ്ചേരിക്കാണ് കൈമാറിയത്. അബ്ദുല്‍ ഹമീദിന്റെ കുടുംബത്തിനുള്ള ഫണ്ട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഫി കോട്ടക്കലില്‍ നിന്ന് വി.എച്ച് അബ്ദുള്ള സാഹിബ് ഏറ്റുവാങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക