Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഒരുക്കങ്ങള്‍ തകൃതിയില്‍

പി ഡി ജോര്‍ജ് നടവയല്‍ Published on 12 August, 2017
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഒരുക്കങ്ങള്‍ തകൃതിയില്‍
ഫിലഡല്‍ഫിയ: ഡെലവേര്‍ നദീതട ആവാസ സമൂഹത്തിലെ 15 മലയാള സാംസ്കാരിക സംഘടനകളുടെ ഐക്യവേദിയായ "ട്രൈസ്റ്റേറ്റ് കേരളാ ഫോറം' നേതൃത്വം നല്‍കുന്ന "പൊന്നൊളി വിതറും പൊന്നോണത്തിന്റെ' ഒരുക്കങ്ങള്‍ തകൃതിയായ് മുന്നേറുന്നൂ. റോണി വര്‍ഗീസ് (ചെയര്‍മാന്‍), സുമോദ് നെല്ലിക്കാലാ (ജനറല്‍ സെക്രട്ടറി), ടി ജെ തോംസണ്‍ (ട്രഷറാര്‍), ജോഷി കുര്യാക്കോസ്സ് (സെക്രട്ടറി), ലെനോ സ്കറിയാ (ജോയിന്റ് ട്രഷറാര്‍), രാജന്‍ സാമുവേല്‍ (ഓണാഘോഷസമിതി ചെയര്‍മാന്‍), അനൂപ് ഏ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), വിന്‍സന്റ് ഇമ്മാനുവേല്‍ (56 കാര്‍ഡ് ഗെയിംസ് കോര്‍ഡിനേറ്റര്‍), ദിലീപ് ജോര്‍ജ് (സ്‌പോട്ഡ്‌സ് കോര്‍ഡിനേറ്റര്‍), മോഡി ജേക്കബ് (അടുക്കളത്തോട്ടം മൂല്യനിര്‍ണ്ണയ സമിതി കോര്‍ഡിനേറ്റര്‍) എന്നിവര്‍ ക്രമീകരണ നടപടികള്‍ ചിട്ടപ്പെടുത്തി.

സെപ്റ്റംബര്‍ 3 ഞായറാഴ്ച്ച വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബര്‍ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷങ്ങള്‍.ഓണപ്പൂക്കളം, താലപ്പൊലി, ചെണ്ടമേളം, ഘോഷയാത്ര, പൊതുസമ്മേളനം, അവാര്‍ഡ്ദാനം, തിരുവാതിരകളി, നൃത്തങ്ങള്‍, സമ്പൂര്‍ണ്ണ ഓണസദ്യ, പ്രശസ്ത അരിക്കന്‍ മലയാളി ഗായിക അനിതാ കൃഷ്ണയും കൈരളീ ടി വി സ്റ്റാര്‍ സിങ്ങര്‍ വിന്നര്‍ വിഷ്ണു വൈഷ്ണവും ഒരുക്കുന്ന ഗാനമേള എന്നീ കാര്യപരിപാടികള്‍ സവിശേഷമായി 2017ലെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

ഓഗസ്റ്റ് 19നുള്ള 56 ചീട്ടുകളി മത്സരവും, സെപ്റ്റംബര്‍ 3ന് ഉച്ചí് 1 മണിയ്ക്ക് ആരംഭിക്കുന്ന വടംവലി മത്സരവും ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബര്‍ അങ്കണത്തിലാണ് നടക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറിട്ടുള്ള വടം വലി മത്സരങ്ങളാണുള്ളത്. "ട്രൈസ്റ്റേറ്റ് കേരളാ ഫോറം' 17 ഓണാഘോഷ പങ്കാളികളില്‍ നറുക്കു വീഴുന്ന ഒരുഭാഗ്യശാലിക്ക് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടക്കയാത്രക്കുള്‍പ്പെടെ വിമാനടിക്കറ്റ് ഫിലഡല്‍ഫിയയിലെ ഗ്ലോബല്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്തു.

"ട്രൈസ്റ്റേറ്റ് കേരളാ ഫോറം' മുന്‍ ചെയര്‍മാന്മരായ തമ്പി ചാക്കോ, ജോര്‍ജ് ഓലിക്കല്‍, ജോബി ജോര്‍ജ്, പി ഡി ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, സുധാ കര്‍ത്താ, അലക്‌സ് തോമസ്, ഫീലിപ്പോസ് ചെറിയാന്‍, കുര്യന്‍ രാജന്‍, രാജന്‍ സാമുവേല്‍, സുരേഷ് നായര്‍ എന്നിവര്‍ വിവിധ കാര്യ ക്രമങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നു. പമ്പ (ശോശാമ്മ ചെറിയാന്‍), കോട്ടയം അസ്സോസിയേഷന്‍ (ബെന്നി കൊട്ടാരത്തില്‍), ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ജോര്‍ജ് ജോസഫ്), ഫ്രണ്ട്‌സ് ഓഫ് റാന്നി, എന്‍ എസ്സ് എസ് ഓഫ് പി ഏ (സുരേഷ് നായര്‍), എസ് എന്‍ ഡി പി (പി കെ സോമരാജന്‍), മേള (ഏബ്രാഹം ജോസഫ്), പിയാനോ (സാറാ ഐപ്പ്), ലാന (നീനാ പനക്കല്‍), ഓര്‍മ്മ (ജോബി കൊച്ചുമുട്ടം), നാട്ടുക്കൂട്ടം (റവ. ഫാ. എം.കെ. കുര്യാക്കോസ്), സിമിയോ (സാജു മാത്യു), ഫിലി സ്റ്റാഴ്‌സ് (ഷെറീഫ് അലിയാര്‍), ഫില്‍മ (റെജി ജേക്കബ്), ഇപ്‌കോ (മാത്യു വര്‍ഗീസ്) എന്നീ സംഘടനകള്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തില്‍ പങ്കാളികളാണ്. നൈസീ വര്‍ഗീസ്, ജയ സുമോദ്, റോസമ്മ അഗസ്റ്റിന്‍, ലൈലാ മാത്യു, ജയശ്രീ നായര്‍, മേരി ഏബ്രാഹം, സജി കുരിംകുറ്റി, സാജന്‍ വര്‍ഗീസ്, ജോസഫ് തോമസ്, ജോണ്‍ പണിക്കര്‍, കെ ഓ വര്‍ഗീസ്, റവ. ഫിലിപ് മോഡയില്‍, രാജൂ എം കുരുവിള, æര്യന്‍ പോളച്ചിറയ്ക്കല്‍, സുനില്‍ ലാമണ്ണില്‍, അഡ്വ. ബാബൂ വര്‍ഗീസ് എന്നിവര്‍ കോര്‍ഡിറ്റര്‍മാരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോണീ വര്‍ഗീസ് (267-243-9229), സുമോദ് നെല്ലിക്കാലാ (267-322-8527), തോംസണ്‍ 215-429-2422, രജന്‍ സാമുവേല്‍ ( 215-435-1015)
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഒരുക്കങ്ങള്‍ തകൃതിയില്‍ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഒരുക്കങ്ങള്‍ തകൃതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക