Image

മാഗിന്റെ അര്‍ദ്ധവാര്‍ഷിക ജനറല്‍ബോഡി ഓഗസ്റ്റ് 20-ന്

മാത്യു വൈരമണ്‍ Published on 12 August, 2017
മാഗിന്റെ അര്‍ദ്ധവാര്‍ഷിക ജനറല്‍ബോഡി ഓഗസ്റ്റ് 20-ന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (മാഗ്) 2017-ലെ അര്‍ദ്ധവാര്‍ഷിക ജനറല്‍ബോഡി ഓഗസ്റ്റ് 20-നു വൈകുന്നേരം 4 മണിക്ക് 1415 പാക്കര്‍ ലെയിന്‍, സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസില്‍ വച്ചു നടക്കുന്നതാണ്.

അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടും, കണക്കും, നിയമാവലിയില്‍ ചില ഭേദഗതിക്കുന്ന നിര്‍ദേശങ്ങളും മറ്റും അജണ്ടയില്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാ മെമ്പര്‍മാരും, ബോര്‍ഡ് അംഗങ്ങളും, ജനറല്‍ബോഡി മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറുകര (പ്രസിഡന്റ്), സുരേഷ് രാമകൃഷ്ണന്‍ (സെക്രട്ടറി) 832 451 8652, ജോസഫ് കെന്നഡി (ട്രഷറര്‍) എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
Life time member 2017-08-12 20:33:58
We should also include in the meeting about the newly formed SAMA of some disgruntled people  and explore the possibility of undermining them.  We don't need another Mlayalee association within a mile from MAG 
ആജീവനാന്തൻ 2017-08-13 08:02:50
'സാമ' കുട്ടികളെ നിങ്ങക്ക് മാഗിലേക്ക് സ്വാഗതം.  അതിന്റ ഗേറ്റ് ചങ്ങലയിട്ട് പൂട്ടിയിട്ടുണ്ടെങ്കിലും ഭാരവാഹികൾ ഒരു വിളിപ്പാട് അകലെയാണ് .  നിങ്ങൾക്ക് മനസ്സിൽ ഇപ്പോൾ നടക്കുന്ന സംഘർഷത്തിന് പരിഹാരമെന്നപോലെ ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിക്കുവാൻ മാഗിൽ ചാപ്പൽ ഉണ്ട് അല്ല ഭജന ചെയ്യണെങ്കിൽ അതും ചെയ്യുക . ഈശ്വരന് ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ വ്യത്യാസം ഇല്ലല്ലോ? അതുപോലെ മാഗിന് അങ്ങനെ ഒരു വേർ തിരിവ് ഇല്ല. കൂടാതെ മാഗിൽ എല്ലാ മതത്തിലെയും  വേദ പണ്ഡിതരും നിങ്ങളുടെ പ്രശനങ്ങൾക്ക് ഉപദേശം തരാൻ ഉണ്ട് (മതം മാറ്റാൻ ശ്രമിച്ചാൽ ഉടനെ എഴുനേറ്റ് പൊയ്ക്കൊള്ളുക )  അഥവാ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ശരിക്ക് അറിയാൻ വയ്യെങ്കിൽ അത് പഠിക്കാൻ മലയാളം ക്ലാസ്സുണ്ട് .  എന്തെങ്കിലും വായിച്ചു മനസിലാക്കി അറിവ് വർദ്ധിപ്പിക്കണം എന്നുണ്ടെങ്കിൽ റൈറ്റേഴ്‌സ് ഫോറം ഈ അടുത്തിടക്ക് ആരംഭിച്ച വലിയ ഒരു ഗ്രന്ഥശേഖരം ഉണ്ട് (ലാന ഇതിന് അവാർഡ് കൊടുക്കാനുള്ള പദ്ധതി ഉണ്ടെന്നാണ് കേട്ട് കേൾവി) അങ്ങനെ ഇത്രയും സൗകര്യങ്ങൾ ഉള്ള ഒരു പ്രസ്ഥാനം ഉള്ളപ്പോൾ അതിന്റെ കീഴിൽ പോയി, അതും സ്റ്റാഫ്‌ഫോഡിൽ തന്നെ ഒരു പ്രസ്ഥാനം ആരംഭിച്ചത് നിങ്ങളുടെ തെറ്റല്ല എന്ന് അറിയാം .  അതുകൊണ്ടു നിങ്ങൾ തിരിച്ചുവരുമ്പോൾ ഇതിന്റെ സൂത്രധാരകന്മാരെ അവിടെ വിട്ടിട്ട് പോര്. അവന്മാരെ ഇനി ശരിയാക്കാൻ പറ്റില്ല.  ഇത് അവന്മാരുടെ സ്ഥിരം പരിപാടിയാണ് .  എന്തായാലും ഇപ്പഴെങ്കിലും ഈ സത് ബുദ്ധി തോന്നിയത് നന്നായി.  പിന്നെ ജനറൽ ബോഡിയിൽ ഒച്ചപ്പാട് ഉണ്ടാക്കുന്നതിനും ചീത്ത വിളിക്കുന്നതിനും സ്വാതന്ത്ര്യം ഉണ്ട് . ദേഹോപദ്രവം മാത്രം പാടില്ല . കൂടുതൽ ദേഷ്യം വരുമ്പോൾ ഇറങ്ങി പോക്കൊള്ളുക . എന്നിട്ട് മാഗിന്റ വിശാലമായ പറമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക തണുത്തു കഴിയുമ്പോൾ കയറി വരിക . കൂടാതെ ജനറൽ ബോഡിക്ക് വരുമ്പോൾ ഭാര്യയെ  കൂടെ കൊണ്ടുവരിക. ജനറൽ ബോഡിയിൽ നിയന്ത്രണം വിടുമെന്ന് തോന്നുമ്പോൾ  സാധാരണ എന്റെ ഭാര്യ ഒരു കുത്തു തരാറുണ്ട് . 'നിങ്ങൾ മിണ്ടാതിരിക്ക് മനുഷ്യ' എന്നാണ് അതിന്റെ അർഥം . അതുകൊണ്ടു ഇപ്പോഴും മുപ്പത്തി രണ്ടു പല്ലും വായിലുണ്ട് .  എന്തായാലും നിങ്ങൾക്കായി മാഗിലെ വിളക്ക്  കത്തി നിൽക്കും . ഒരു ലജ്ജയും വിചാരിക്കണ്ട . വന്നാട്ടെ സന്തോഷമായി വന്നാട്ടെ. മാഗി പറഞ്ഞതുപോലെ കോലാട്ടു കൊറ്റന്മാരെയും പശുക്കളെയും (ഇവിട ബിജെപ്പി യുടെ ശല്യം കുറവാണ്) അറുത്ത് കാനാവിലെ കല്യാണത്തിനുപയോഗിച്ച സ്വയമ്പൻ സാധനം ഉപയോഗിച്ച് ഒരു ഉഗ്രൻ സദ്യ.  

മാഗി 2017-08-13 06:16:14
മുടിയനായ പുത്രനെ അപ്പൻ സ്വീകരിച്ച് ആടിനെ അറുത്ത് സദ്ധ്യ നടത്തിയതുപോലെ നിന്നെ ഞങ്ങൾ സ്വീകരിക്കും.  അതുപോലെ സാമയിലെ മറ്റു മുടിയൻ പുത്രമാരെക്കൂടി കൂട്ടി വന്നാൽ അതൊരു ഉത്സവമാക്കി മാറ്റും.  എന്നാലും ഇപ്പോഴെങ്കിലും സത്ബുദ്ധി തോന്നിയല്ലോ!  മാഗിൽ ചേർന്നാൽ കിടാക്കാൻ സ്ഥലം ഉണ്ട് സാമ ഹോംലെസ്സ് ആണ് . അതുകൊണ്ട് നീ പോയി വീട്ടീന്ന് ഇറക്കി വിട്ടിരിക്കുന്ന കുട്ടിളേം കൂട്ടി പെട്ടെന്ന് വരിക .  

മുൻ സാമ പ്രവർത്തകൻ 2017-08-13 05:54:48
ഞാൻ സാമയുടെ ഒരു പ്രവർത്തകാനാണ് . ഇത്രയും എതിർപ്പ് ജനങ്ങൾക്കുണ്ടെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ എനിക്ക് മാഗിൽ ചേർന്ന് പ്രവർത്തിക്കണം എന്നുണ്ട്. അതിനുള്ള നടപടികൾ എന്താണെന്ന് വച്ചാൽ അത് ചെയ്യാൻ തയാറാണ് .  ഒരു അഭിപ്രായം 'സാമ'യുടെ  വാർത്തയുടെ താഴെ എഴുതാം എന്ന് വച്ചപ്പോൾ പത്രാധിപര് അതിനുള്ള പഴുതും അടച്ചു . അതുകൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.  ദയവു ചെയ്യ്ത് അപേക്ഷ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക