Image

ഓടിക്കൊണ്ടിരുന്ന വാന്‍ കത്തിയമര്‍ന്ന്‌ പാകിസ്‌താനില്‍ ആറംഗ കുടുംബം മരിച്ചു

Published on 13 August, 2017
ഓടിക്കൊണ്ടിരുന്ന വാന്‍ കത്തിയമര്‍ന്ന്‌ പാകിസ്‌താനില്‍ ആറംഗ കുടുംബം മരിച്ചു
 ഇസ്‌ലാമാബാദ്‌: പാകിസ്‌താനില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്ന്‌ വാനിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറു പേര്‍ വെന്തു മരിച്ചു. അഞ്ചുപേര്‍ പൊള്ളലേറ്റ്‌ ജിന്നാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കറാച്ചിയിലെ ഗാര്‍ഡന്‍ പ്രദേശത്താണ്‌ സംഭവം.

വിനോദസഞ്ചാരത്തിന്‌ പുറപ്പെട്ട ബന്ധുക്കളുടെ സംഘമാണ്‌ ദുരന്തത്തിന്‌ ഇരയായത്‌. പരിക്കേറ്റ മൂന്നുപേരുടെ നില അതീവഗുരുതരമാണെന്ന്‌ ഇവര്‍ ചികിത്സയിലുള്ള ജിന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന്‌ വ്യക്തല്ല.

സംഭവത്തേക്കുറിച്ച്‌ പൊലീസ്‌ അന്വേഷണമാരംഭിച്ചു. അതേസമയം, അപകടസമയത്ത്‌ ഡ്രൈവര്‍ ഓടിരക്ഷപെട്ടെന്നും ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണവും നടക്കുന്നതായും പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക