Image

പശു ഓക്‌സിജന്‍ തരും എന്ന്‌ വിശ്വസിക്കുന്നവര്‍ ഭരിക്കുമ്പോള്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ന്ന്‌ പറഞ്ഞാല്‍ എങ്ങനെ മനസ്സിലാവും: എം ബി രാജേഷ്‌

Published on 13 August, 2017
പശു ഓക്‌സിജന്‍ തരും എന്ന്‌ വിശ്വസിക്കുന്നവര്‍ ഭരിക്കുമ്പോള്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ന്ന്‌ പറഞ്ഞാല്‍ എങ്ങനെ മനസ്സിലാവും: എം ബി രാജേഷ്‌

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ എം ബി രാജേഷ്‌ എം പി. പശു ഓക്‌സിജന്‍ തരും എന്ന്‌ വിശ്വസിക്കുന്നവര്‍ ഭരിക്കുമ്പോള്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ല എന്നു പറഞ്ഞാല്‍ ഭരണാധികാരികള്‍ക്ക്‌ എങ്ങനെ മനസ്സിലാവുമെന്നും എം ബി രാജേഷ്‌.

തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലാണ്‌ അദ്ദേഹത്തിന്റെ വിമര്‍ശനം. അടിയന്തിരാവശ്യമായ ഓക്‌സിജന്‍ പോലും ലഭ്യമാക്കാന്‍ കഴിയാത്തത്‌ മാപ്പില്ലാത്ത തെറ്റാണെന്നും എം ബി രാജേഷ്‌ പോസ്റ്റില്‍ വ്യക്തമാക്കി.

കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടര്‍ന്ന്‌ കഴിഞ്ഞ അഞ്ച്‌ ദിവസങ്ങളിലായി കുട്ടികളടക്കം 63 പേരാണ്‌ ഉത്തര്‍പ്രദേശില്‍ മരിച്ചത്‌. എന്നാല്‍ സംഭവത്തില്‍ ദുര്‍ബല വിശദീകരണവുമായാണ്‌ യുപി സര്‍ക്കാര്‍ രംഗത്തെത്തിയത്‌. ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യത കുറവല്ല കുട്ടികളുടെ മരണകാരണമെന്നുള്ള ന്യായീകരണമാണ്‌ യുപി സര്‍ക്കാര്‍ നടത്തിയത്‌.

ആശുപത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ യോഗി ആദിത്യനാഥ്‌ എത്തിയതിന്‌ രണ്ടുദിവസത്തിന്‌ ശേഷമാണ്‌ ഈ സംഭവം ഉണ്ടായതെന്നും വിഷയം ഗൗരവമേറിയതാക്കുന്നു. സര്‍ക്കാറിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ്‌ ഇത്രയും കുഞ്ഞുങ്ങളുടെ ജീവനെടുത്തതില്‍ ഉത്തരവാദിയെന്നും ആരോപണമുയരുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക