Image

ഹിമാചല്‍പ്രദേശില്‍ ബസിന്‌ മുകളില്‍ മണ്ണിടിഞ്ഞ അപകടത്തില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

Published on 13 August, 2017
ഹിമാചല്‍പ്രദേശില്‍ ബസിന്‌ മുകളില്‍ മണ്ണിടിഞ്ഞ  അപകടത്തില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌


ഷിംല: ഹിമാചല്‍പ്രദേശിലെ മാണ്ടി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഞായറാഴ്‌ച പുലര്‍ച്ചെ മാണ്ടി -പതാന്‍കോട്ട്‌ ദേശീയപാതയില്‍ കട്രോപി മേഖലയില്‍ ബസിനു മുകളില്‍ മണ്ണിടിഞ്ഞ്‌ വീണാണ്‌ അപകടമുണ്ടായത്‌.

50ഓളം യാത്രക്കാരുമായി മണാലിയില്‍ നിന്ന്‌ പുറപ്പെട്ട ഹിമാചല്‍ പ്രദേശ്‌ ട്രാന്‍സ്‌പേര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസുകളാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടസ്ഥലത്ത്‌ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അപകട സ്ഥലത്ത്‌ രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്‌.

അപകടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഉയരാനാണ്‌ സാധ്യതയെന്ന്‌ അധികൃതര്‍ പറഞ്ഞു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക