Image

നിങ്ങള്‍ക്ക്‌ സുരക്ഷിതമെന്ന്‌ തോന്നുന്ന രാജ്യത്ത്‌ ജീവിച്ചോളു; മുന്‍ ഉപരാഷ്ട്രപതി അന്‍സാരിയോട്‌ ആര്‍എസ്‌എസ്‌ നേതാവ്‌

Published on 13 August, 2017
 നിങ്ങള്‍ക്ക്‌ സുരക്ഷിതമെന്ന്‌ തോന്നുന്ന രാജ്യത്ത്‌ ജീവിച്ചോളു; മുന്‍ ഉപരാഷ്ട്രപതി അന്‍സാരിയോട്‌ ആര്‍എസ്‌എസ്‌ നേതാവ്‌
ന്യൂഡല്‍ഹി: ഈ രാജ്യം സുരക്ഷിതമല്ലെങ്കില്‍ മറ്റ്‌ രാജ്യങ്ങളിലേക്ക്‌ പോകാമെന്ന്‌ മുന്‍ ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിയോട്‌ ആര്‍എസ്‌എസ്‌ നേതാവ്‌. രാഷ്ട്രീയ മുസ്‌ലിം മഞ്ച്‌ രക്ഷാബന്ധന്‍ ദിനത്തോട്‌ അനുബന്ധിച്ച്‌ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്‌എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാര്‍. 

മുസ്ലിങ്ങള്‍ പോലും അന്‍സാരിയുടെ പ്രസ്‌താവന മുഖവിലക്കെടുക്കുന്നില്ലെന്നും ഇന്ദ്രേഷ്‌ പറഞ്ഞു.

അധികാരത്തിലിരുന്ന പത്ത്‌ വര്‍ഷം മുസ്ലിം സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ മൗലികവാദികളുടെ രീതിയിലാണ്‌ അദ്ദേഹം സംസാരിക്കുതെന്നും ഇന്ദ്രേഷ്‌ ആരോപിച്ചു.

 ഇന്ത്യയില്‍ മുസ്ലിങ്ങളുടെ ജീവിതം സുരക്ഷിതമല്ലെന്ന്‌ രാജ്യസഭ ടീവിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അന്‍സാരി പറഞ്ഞിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക