Image

നിയമസഭാ മന്ദിരത്തിലും എംഎല്‍എ ഹോസ്റ്റലിലും വന്‍ മോഷണം

Published on 14 August, 2017
നിയമസഭാ മന്ദിരത്തിലും എംഎല്‍എ ഹോസ്റ്റലിലും വന്‍ മോഷണം

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലും എംഎല്‍എ ഹോസ്റ്റലിലും വന്‍ മോഷണം. അതീവ സുരക്ഷയുള്ള ഇവിടുത്തെ 34 ഇടങ്ങളില്‍ നിന്നായി അഗ്‌നിശമന ഉപകരണങ്ങളാണ്‌ മോഷണം പോയത്‌. സിസിടിവി ഇല്ലായിരുന്നു. സംഭവം പുറത്തറിയിക്കാതെ അധികൃതര്‍ മറച്ചുവച്ചു. പോലീസും ഇതില്‍ നടപടി എടുത്തിരുന്നില്ല.

ഇന്ന്‌ രാവിലെയാണ്‌ സംഭവം പുറത്തായത്‌. മൂന്ന്‌ തവണയായിട്ടാണ്‌ മോഷണം നടന്നത്‌. മോഷണ വിവരം ഫയര്‍ ഫോഴ്‌സ്‌ ഇക്കാര്യം സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും സൂചനയുണ്ട്‌.

തീപിടിത്തമുണ്ടായാല്‍ പെട്ടെന്ന്‌ കെടുത്താന്‍ ഉപയോഗിക്കുന്ന ഫയര്‍ ഹൈഡ്രന്റിന്റെ ബ്രാസ്‌ വാല്‍വുകളാണ്‌ മോഷ്ടിക്കപ്പെട്ടത്‌. എംഎല്‍എ ഹോസ്റ്റലില്‍ ചന്ദ്രഗിരി ബ്‌ളോക്കിലും നെയ്യാര്‍ ബ്‌ളോക്കിലുമായി സ്ഥാപിച്ചിരുന്ന വാല്‍വുകളാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചത്‌. മൂന്നുതവണയായാണ്‌ ഇവ കവര്‍ന്നത്‌.

ഫയര്‍ ഹൈഡ്രന്റിന്റെയും ചുരുട്ടിവച്ചിരിക്കുന്ന ഹോസിന്റെയും അഗ്രഭാഗങ്ങളിലുറപ്പിച്ച കൂറ്റന്‍ വാല്‍വുകള്‍ പിത്തളയില്‍ നിര്‍മ്മിച്ചതാണ്‌. ഇവയ്‌ക്ക്‌ നല്ല വിലയുണ്ട്‌. കവര്‍ച്ച ചെയ്യപ്പെട്ട സംഭവം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്‌നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ അപ്പപ്പോള്‍ മേലധികാരിയായ ചീഫ്‌ മാര്‍ഷലിനെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന്‌ പറയപ്പെടുന്നുണ്ട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക