Image

കൊല്ലത്ത്‌ പ്രശസ്‌ത ഗായികയെ കാറില്‍ നിന്ന്‌ വിളിച്ചിറക്കി തട്ടിക്കൊണ്ട്‌ പോകാന്‍ ശ്രമം; യുവാവ്‌ അറസ്റ്റില്‍

Published on 14 August, 2017
കൊല്ലത്ത്‌ പ്രശസ്‌ത ഗായികയെ കാറില്‍ നിന്ന്‌ വിളിച്ചിറക്കി തട്ടിക്കൊണ്ട്‌ പോകാന്‍ ശ്രമം; യുവാവ്‌ അറസ്റ്റില്‍


കൊല്ലം: ഗാനമേള കഴിഞ്ഞു മടങ്ങുന്നതിനിടെ പ്രശസ്‌ത ഗായികയെ തട്ടികൊണ്ടുപോകാന്‍ ശ്രമം.സംഭവത്തില്‍ നെടുമ്പന പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫൂദ്ദീനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഗായിക ബഹളം വെച്ചതോടെ മനാഫുദ്ദീനെ നാട്ടുകാര്‍ പിടികൂടി പൊലീസിന്‌ കൈമാറുകയായിരുന്നു.

ശനിയാഴ്‌ച്ച രാത്രി പതിനൊന്നരയോടെ ദേശീയ പാതയില്‍ ഉമയനല്ലൂരിലായിരുന്നു സംഭവം. ഞായറാഴ്‌ച്ച രാത്രി ഗാനമേള കഴിഞ്ഞു സഹപ്രവര്‍ത്തകരോടൊപ്പം മടങ്ങുമ്പോള്‍ കൂടെയുള്ളവര്‍ ചായ കുടിയ്‌ക്കാന്‍ കയറിയ സമയം നോക്കിയാണ്‌ ഇയാള്‍ ഗായികയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്‌.

ഷാഡോ പൊലീസാണെന്ന്‌ സ്വയം പരിചയപ്പെടുത്തിയ മനാഫുദ്ദീന്‍ കാറിലിരുന്ന്‌ മദ്യപിക്കുന്നത്‌ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ കാറില്‍ കയറുകയായിരുന്നു. ഗായികയെ ബലമായി കടന്നുപിടിച്ച്‌ ഇയാള്‍ പുറത്തേക്ക്‌ വലിച്ചിറക്കാന്‍ ശ്രമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക