കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
Published on 05 March, 2012
അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്തക്കോസ്ത് എഴുത്തുകാരുടേയും
വാര്‍ത്താ മാധ്യമ പ്രവര്‍ത്തകരുടേയും ഏക ഐക്യവേദിയായ കേരള പെന്തക്കോസ്തല്‍
റൈറ്റേഴ്സ് ഫോറം ഈവര്ഷത്തേക്കുള്ള അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു. ലേഖനം,
കവിത, പുസ്തകം, ഗാനരചന, ചെറുകഥ, ഭാവന, ന്യൂസ് ഫീച്ചര്‍ എന്നീ മേഖലകളില്‍
മലയാളത്തിലും ഇംഗ്ലീഷിലും വിഭാഗങ്ങളില്‍ താലന്തുകള്‍ തെളിയിച്ചവര്‍ക്കാണ് ഈവര്‍ഷം
അവാര്‍ഡുകള്‍ നല്‍കുന്നത്.
2011-ല്‍ എഴുതി പ്രസിദ്ധീകരിച്ച കൃതികളാണ്
അവാര്‍ഡിനായി പരിഗണിക്കുന്നത്. പുസ്തകങ്ങളും സിഡികളും അയയ്ക്കുന്നവര്‍ മൂന്നു
കോപ്പികള്‍ വീതം അയയ്ക്കണം. നിലവിലുള്ള എക്സിക്യൂട്ടീവ് ഭാരവാഹികള്‍
നിശ്ചയിക്കുന്ന ഒരു പാനലായിരിക്കും അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ഭാരവാഹികളുടേയും ജഡ്ജസിന്റേയും തീരുമാനം അന്തിമമായിരിക്കും. പുസ്തകങ്ങളും സാഹിത്യ
രചനകളും അയയ്ക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍, മെമ്പര്‍ഷിപ്പ് ഫോറം,
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ താഴെക്കാണുന്ന വിലാസത്തില്‍ മാര്‍ച്ച് 31-നകം
അയയ്ക്കേണ്ടതാണ്. 2012 ജൂലൈ മാസത്തില്‍ കാനഡയില്‍ നടക്കുന്ന പെന്തക്കോസ്ത്
കോണ്‍ഫറന്‍സില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും
മെമ്പര്‍ഷിപ്പ് ഫോറത്തിനും www.pcnak.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ,
kpwfusa@yahoo.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല