Image

ശ്വാസംമുട്ടുന്ന സ്വാതന്ത്ര്യം (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 14 August, 2017
ശ്വാസംമുട്ടുന്ന സ്വാതന്ത്ര്യം (കവിത: ഫൈസല്‍ മാറഞ്ചേരി)
ആ അമ്മമാരുടെ കണ്ണീര്‍ തോരുന്നില്ല
ആ മാറിടങ്ങള്‍ പാല്‍ ചുരത്താനാവാതെ വിങ്ങി കൊണ്ടിരിക്കും
ശ്മശാനത്തില്‍ ഉറങ്ങുന്ന കുരുന്നുകള്‍ ഭാഗ്യവാന്മാര്‍

വരാനിരിക്കുന്ന
ഭായാനകതകള്‍ അവരെ അലോരസപ്പെടുത്തില്ലല്ലോ?

രാജ്യത്തിന്റെ തെരുവുകള്‍ അലംകൃതമാണ്
ജന്മാഷ്ടമി യാത്രകള്‍ കൂടുതല്‍ വര്‍ണ്ണാഭമാണ്
അധികാരത്തില്‍ അള്ളി പിടിച്ചവര്‍ ആഹ്ലാദ ചിത്തരാണ്

കാല ചക്രത്തിന്റെ ക്രൂരമായ കറക്കത്തിനിടയില്‍ ഞെരിഞ്ഞമരുന്നവര്‍
ദളിതരും ന്യൂനപക്ഷവുമാണ്

നമ്മള്‍ വീണ്ടും ജയ് വിളിക്കും സ്വാതന്ത്ര്യത്തിന്റെ പാതാക വാനില്‍ പാറി പറക്കും
അപ്പോഴും അവര്‍ണ്ണനും അസംഘടിതനും വീണ്ടും നീതി കിട്ടാതെ തെരുവില്‍ മരിച്ചു വീഴും
ഭരണാധികാരികള്‍ കണക്കു നിരത്തി പറയും എല്ലാത്തിനും കാരണം 'ജനസംഖ്യാ' വര്‍ദ്ധനവാണ് !
Join WhatsApp News
sudhir panikkaveetil 2017-08-14 17:20:06
ഫൈസൽ പതിവുപോലെ ഒരു നല്ല കവിതയുമായി വന്നു. കവിത വായനക്കാരനെ ചിന്തിപ്പിക്കുകയും സ്പർശിക്കയും ചെയ്യുന്നു. കവി സത്യസന്ധനാണ്. അതുകൊണ്ട് സത്യങ്ങൾ ഉറക്കെ പറയാൻ കവിക്ക് മടിയില്ല. അനുമോദനങ്ങൾ ശ്രീ ഫൈസൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക